മോഡി തരംഗം: പണികിട്ടിയത് വാസു മാഷിനും കെ. അശോകനും

രാജ്യമാകെ മോഡി തരംഗത്തിലൂടെ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പണി കിട്ടിയത് കണ്ണൂരിലെ വാസു മാഷിനും കെ. അശോകനും. ഇരുവരും അടുത്തിടെയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന വാസുമാഷ് മോഡിയുടെ അടുത്തയാളായിരുന്നു. കണ്ണൂരില്‍ ഗ്രൂപ്പിസം ശക്തമായപ്പോള്‍ നരേന്ദ്ര മോഡി വിചാര്‍ മഞ്ച് രൂപീകരിച്ച് ബി.ജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയ ആളായിരുന്നു വാസുമാഷും അശോകനും. അത്രവലിയ മോഡി ഭക്തരായിരുന്നു ഇരുവരും. ബി.ജെ.പിയില്‍ ഇരുവരും തുടര്‍ന്നെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിര്‍ണായക സ്വാധീനം ചെലുത്താമായിരുന്നു.
കണ്ണൂരിലെയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെയും ഗ്രൂപ്പ് കളിയില്‍ തങ്ങളെ ഒതുക്കുന്നെന്ന് ആരോപിച്ചാണ് ഇരുവരും പാര്‍ട്ടി വിട്ടത്. പക്ഷെ, അത് കൊണ്ട് ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടായില്ല. സി.പി.എമ്മിന്റെ അണികള്‍ക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടാവുകയും ചെയ്തു. കാരണം മുമ്പ് പല പാര്‍ട്ടിപ്രവര്‍ത്തകരെയും വധിക്കാന്‍ പദ്ധതിയിട്ടവരില്‍ ഒരാളാണ് വാസുമാഷ് എന്നവര്‍ ആരോപിക്കുന്നു. സി.പി.എമ്മില്‍ ചേര്‍ന്നിട്ട് കാര്യമായ നേട്ടമോ, സ്ഥാനമാനങ്ങളോ വാസുമാഷ്‌ക്കും അശോകനും ലഭിച്ചുമില്ല.
കേരളത്തില്‍ ബി.ജെ.പിക്ക് എം.പിമാരില്ലാത്തതിനാല്‍ ഇവിടുത്തെ കാര്യങ്ങളില്‍ അവര്‍ വേണ്ട ശ്രദ്ധ നല്‍കില്ല, എന്നാല്‍ വ്യവസായികളുടെയും മറ്റ് വ്യക്തികളുടെയും ആവശ്യങ്ങള്‍ക്കും മറ്റും ഇടനിലക്കാരാകാനും ശുപാര്‍ശകള്‍ നടത്താനും ഇവിടുത്തെ നേതാക്കന്‍മാര്‍ക്ക് കഴിയും. അങ്ങനെ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാം. അതിനുള്ള അവസരമാണ് ഇരുവരും തുലച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha