രാജി നാടകം സിപിഎമ്മിന്റെ ശൈലിയല്ല, എംഎ ബേബി രാജിവയ്‌ക്കില്ലെന്ന് കോടിയേരി

ലോകസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ . ബേബി രാജിവയ്‌ക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടി ആണെന്നും കൊടിയേരി പറഞ്ഞു.
ബേബി രാജി സന്നദ്ധത അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ രാജി നാടകം കളിക്കുന്നത് സിപിഎമ്മിന്റെ ശൈലിയല്ല. കെല്ലത്തേത് അടക്കമുള്ള തോല്‍വികളെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.
നരേന്ദ്ര മോഡിയെ അധികാരത്തില്‍ എത്തുന്നത് തടയിടാനാണ് ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തതാണ് കേരളത്തില്‍ യുഡിഎഫിന് ഗുണമായത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയം മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയുമാണ്. രാഹുല്‍ ഗാന്ധിയുടെ കൈയ്യിലെ പൂമാല പോലെയാണ് കോണ്‍ഗ്രസ്. രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിപുലീകരണത്തിന് സിപിഎം മുന്‍കൈ എടുക്കുമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha