ജാമ്യത്തിനായി ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും; എതിര്‍ക്കുമെന്ന് പൊലീസ്

യുവനടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാ!ന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നു ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയേക്കും. അങ്കമാലി മജിസ്‌ട്രേട്ട് കോടതി പൊലീസിന്റെ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകള്‍ പരിശോധിച്ചശേഷം ജാമ്യാപേക്ഷ തള്ളിയിരുന്നു.
മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാനാണു നീക്കം. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനില്‍രാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുന്‍പു കേസില്‍ ജാമ്യം നേടണമെന്നാണു ദിലീപിനു ലഭിച്ച നിയമോപദേശം.
അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാലും അത് എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍!ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാല്‍ ഇരയായ നടിയെ അധിക്ഷേപിക്കാന്‍ വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. കൂടാതെ, സമൂഹമാധ്യമങ്ങളില്‍ നടന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
https://www.facebook.com/Malayalivartha





















