വീണ്ടും കൂരിരുട്ടിലേക്കോ? അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ശബരിഗിരിയില്‍ നിന്നുള്ള വൈദ്യുതി ഉത്‌പാദനം പൂര്‍ണമായും നിലയ്‌ക്കുന്നു

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയില്‍ രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ഫ്‌ളൈ വാല്‍വ് മാറുന്ന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗിന് സാധ്യത. പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി ഉല്‌പാദനം പൂര്‍ണമായി നിര്‍ത്തി വയ്‌ക്കുന്നതോടെ 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടാകുക. ഇതുമൂലമുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്ന്‌ത് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ബോര്‍ഡ് യോഗം ചേരും. ജൂണ്‍ 30 ഓടെ ജോലികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ ആദ്യവാരം വൈദ്യുതി ഉല്‌പാദനം പുനരാരംഭിച്ചേക്കും.
ചെന്നൈ ശ്രീശരവണ ഇന്‍ഡസ്‌ട്രീസിന്റെ നേതൃത്വത്തിലാണ് ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ മാറുന്ന പണികള്‍ നടക്കുന്നത്. നാളെ വൈദ്യതി ഉത്‌പാദനം പൂര്‍ണമായി നിര്‍ത്തിയ ശേഷം 21 ന് ശബരിഗിരി പവര്‍ഹൗസിലെ ജനറേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കക്കി അണക്കെട്ടില്‍ നിന്ന് ആരംഭിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പുകളുടെ തുടക്ക ഭാഗത്തെ ഗേറ്റുകള്‍ അടയ്‌ക്കും.
തുടര്‍ന്ന് മൂഴിയാറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മുകളിലുള്ള വാല്‍വ് ഹൗസും അടയ്‌ക്കും. 22-ന് രണ്ടാം നമ്പര്‍ പൈപ്പ് ലൈനിലെ ബട്ടര്‍ഫ്‌ളൈ വാല്‍വ് അഴിച്ചുമാറ്റുന്ന ജോലികള്‍ ആരംഭിക്കും. പുതിയ വാല്‍വ് ഘടിപ്പിക്കുന്ന ജോലികള്‍ 26-ന് തുടങ്ങും.
ശബരിഗിരി പവര്‍ഹൗസില്‍ വൈദ്യതി ഉത്‌പാദിപ്പിച്ച ശേഷം പുറം തള്ളുന്ന ജലം വരും ദിവസങ്ങളില്‍ നിലയ്‌ക്കുന്നതോടെ ചെറുകിട പദ്ധതികളായ കക്കാട്, അള്ളുങ്കല്‍ ഇ ഡി സി എല്‍, കാരിക്കയം അയ്യപ്പാ ഹൈഡ്രോ ഇലക്‌ട്രിക്ക്, മണിയാര്‍ കാര്‍ബോറണ്ടം എന്നിവയുടെ പ്രവര്‍ത്തനവും പ്രശ്‌നത്തിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha