ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍
വയനാട്ടില്‍ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കടന്നു കളഞ്ഞ വൈദികന്‍ അവസാനം പോലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത്. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ ഇയാളെ മംഗലാപുരത്തു നിന്നുമാണ് പിടിയിലായത്. മീനങ്ങാടി ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാളെ ഇന്നലെ പോലീസ് പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ബാലഭവനില്‍ നിന്നും വീട്ടില്‍ എത്തിയ ചില കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തപ്പോള്‍ മുതല്‍ വൈദികന്‍ ഒളിവില്‍ പോയിരുന്നു. പലസ്ഥലങ്ങളില്‍ താമസിച്ച് ഇയാള്‍ ഒടുവില്‍ മംഗലാപുരത്തെ ബന്ധുവിന്റെ തോട്ടത്തില്‍ എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ മീനങ്ങാടി ബാലഭവനില്‍ ചുമതലയേല്‍ക്കുമ്പോള്‍ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇത് പൂട്ടിയശേഷം തിരികെ വരാന്‍ മൂന്ന് കുട്ടികള്‍ മാത്രമാണ് തയ്യാറായത്. അതിനാല്‍ തന്നെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. ആന്ധ്രയില്‍ ആയിരുന്നപ്പോഴും ഇത്തരത്തില്‍ പീഡനം നടത്തിയിരുന്നോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha