വോട്ടര്‍മാരേ; സമ്മാനം റെഡി, യൂണിറ്റൊന്നിന് 60 പൈസ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 12 സീറ്റ് നല്‍കി വിജയിപ്പിച്ച മലയാളികള്‍ക്ക് നന്ദി സൂചകമായി ഒരു യൂണിറ്റ് വൈദ്യുതിക്ക് 60 പൈസ വര്‍ദ്ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. 80 പൈസ വര്‍ദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. വൈദ്യുതി ബോര്‍ഡിലെ 'സാറ'മ്മാരുടെ ഡി എ, ശമ്പള വര്‍ദ്ധനവ് ഇത്യാദി ചെലവുകള്‍ പാവം മലയാളികള്‍ സഹിക്കണമെന്നാണ് പണ്ടേ സര്‍ക്കാരുകള്‍ പറയുന്നത്. ഇത്തരം ചെലവുകള്‍ വഴി വന്നു ചേര്‍ന്ന ബോര്‍ഡിന്റെ 1400 കോടിയുടെ നഷ്‌ടം നികത്താനാണത്രേ പാവങ്ങളുടെ കറന്റ് കൂലി വര്‍ദ്ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ച് കഴിഞ്ഞു. മാസം 200 യൂണിറ്റിന് മുകളിലാണ് ഉപഭോഗമെങ്കില്‍ കുടുംബം വിറ്റ് ബില്ലടയ്‌ക്കാന്‍ തയ്യാറാകുക. 200 യൂണിറ്റിന് മുകളില്‍ എരിക്കുന്നവര്‍ ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്ക് നല്‍കുന്നത് ശരിയല്ലെന്നാണ് ബോര്‍ഡ് പറയുന്നത്.
ഗാര്‍ഹിക കണക്ഷന് 25 ശതമാനം വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായങ്ങള്‍ക്ക് 15 ശതമാനം വര്‍ധനവും. ഭാഗ്യത്തിന് ആദ്യ 40 യൂണിറ്റ് വരെ നിരക്കു വര്‍ധന ആവശ്യപ്പെട്ടിട്ടില്ല.
സാധാരണ ഗതിയില്‍ ഇലക്ഷന്‍ റിസള്‍ട്ട് അനുകൂലമാകുമ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാരും ബസ് ടിക്കറ്റ് ചാര്‍ജ്, കറന്റ് ചാര്‍ജ് തുടങ്ങിയവ വര്‍ദ്ധിപ്പിക്കാറില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്രയധികം സീറ്റ് പിടിക്കുമെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ പോലും പ്രതീക്ഷിച്ചില്ല. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉമ്മന്‍ചാണ്ടി വിരുദ്ധ ചേരിയിലെ പ്രധാനിയാണ്. കേരളത്തില്‍ 12 സീറ്റ് കിട്ടിയതില്‍ അദ്ദേഹം അസഹ്യനുമാണ്. ദേശീയ തലത്തിലെന്ന പോലെ കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കില്‍ മുഖ്യമന്ത്രി മാറ്റം ഉള്‍പ്പെടെയുള്ള പുന:സംഘടനയ്‌ക്ക് കേരളം സാക്ഷ്യം വഹിക്കുമായിരുന്നു എന്ന് പ്രതീക്ഷിക്കുന്നവരാണ് ഉമ്മന്‍ചാണ്ടി ക്യാബിനറ്റിലെ ചില മന്ത്രിമാരെങ്കിലും. അതുകൊണ്ടു തന്നെ ജനവിരുദ്ധമായ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്ന് അവര്‍ മന്ത്രിസഭയുടെ യശസ് തകര്‍ക്കാന്‍ ശ്രമിക്കും. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇതിനുദാഹരണമാണ്.
അതേ സമയം കറന്റ് ചാര്‍ജ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താല്‌പര്യമില്ലെന്നാണ് അറിയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയും ഊര്‍ജമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്‌തു കഴിഞ്ഞു. എന്നാല്‍ തുക വര്‍ദ്ധിപ്പിക്കണമെന്നു തന്നെയാണ് ആര്യാടന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha