സമയത്ത് വീട്ടില്‍ പോകാന്‍ ഉദ്യോഗസ്ഥര്‍ അഞ്ചു കോടിയുടെ ഉപകരണങ്ങള്‍ കേടാക്കി

ഉദ്യോഗസ്ഥര്‍ക്ക് സമയത്ത് വീട്ടില്‍ പോകാന്‍ അഞ്ചു കോടി രൂപയുടെ ആധുനിക യന്ത്രങ്ങള്‍ കേടാക്കി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് അനലിറ്റിക്കല്‍ ലബോറട്ടറികളില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്‌ണറേറ്റ് വാങ്ങി നല്‍കിയ ഉപകരണങ്ങളാണ് കേടാക്കിയത്. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യന്ത്ര സാമഗ്രികള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്‌ണറേറ്റ് വാങ്ങി നല്‍കിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അനലിറ്റിക്കല്‍ ലാബുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷ്‌ണറേറ്റ് സര്‍ക്കാരിന് കത്തു നല്‍കി.
ഗ്യാസ് ക്രൊമറ്റോഗ്രാഫ്, മാസ് സ്‌പക്‌ടോമീറ്റര്‍ തുടങ്ങിയ വില പിടിപ്പുള്ള ഉപകരണങ്ങളാണ് കേടു വരുത്തിയത്. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച റിസള്‍ട്ട് കിട്ടണമെങ്കില്‍ 8-9 മണിക്കൂര്‍ വേണം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസിലെ രീതിയനുസരിച്ച് 10 മുതല്‍ 5 മണി വരെ മാത്രമാണ് അനലിറ്റിക്കല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. യന്ത്രത്തിന്റെ സമയം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല. ഇവ കൂടാതെ മറ്റ് ചില വില പിടിപ്പുള്ള ഉപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ചിലത് ഉപയോഗിക്കാറുമില്ല. സംസ്ഥാനത്ത് വിഷലിപ്‌തമായ ഭക്ഷണ സാധനങ്ങളുടെ വില്‌പന അനുദിനം വര്‍ദ്ധിക്കുമ്പോള്‍ വിഷാംശത്തിന്റെ കണക്ക് ലഭ്യമാക്കാന്‍ യാതൊരു സംവിധാനവുമില്ല.
യന്ത്രസാമഗ്രികള്‍ കേടാക്കിയതിന്റെ ചിത്രങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷ്‌ണറേറ്റ് ശേഖരിച്ചിട്ടുണ്ട്. ഇവ ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
മേലില്‍ യന്ത്രസാമഗ്രികള്‍ അനലിറ്റിക്കല്‍ ലാബുകള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷ്‌ണറേറ്റിന്റെ തീരുമാനം. കൂടുതല്‍ യന്ത്രം നല്‍കിയാല്‍ അതും കേടാക്കുമെന്നാണ് കമ്മീഷ്‌ണറേറ്റിന്റെ വിശ്വാസം. യന്ത്രങ്ങള്‍ നല്‍കുകയാണെങ്കില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. അവര്‍ക്കായിരിക്കും യന്ത്രസാമഗ്രികളുടെ ചുമതല നല്‍കുക. ഭക്ഷ്യസുരക്ഷാ കമ്മീഷ്‌ണറേറ്റ് മാസം തോറും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടത് ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാന്‍ഡേഴ്‌സ് ആതോറിറ്റി ഓഫ് ഇന്ത്യയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഇവരാണ്. ആതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മൂന്ന് അനലിറ്റിക്കല്‍ ലാബുകളിലെയും മേധാവികള്‍ തെറിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha