ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം

തൃപ്പൂണിത്തുറയില്‍ കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. എന്‍എസ്‌എസ് കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ചോറ്റുപാത്രവും പുസ്‌തകങ്ങളുടെ കത്തിക്കരിഞ്ഞഭാഗങ്ങളും ഉണ്ട്. രാവിലെ കോളജിലെത്തിയ ചില പെണ്‍കുട്ടികളാണ് ബാത്ത്‌റൂമില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. ഇവര്‍ കോളജ് അധികൃതരെ വിവരമറിയിച്ചു.
കോളജ് പ്രിന്‍സിപ്പാളും സെക്യൂരിറ്റിയും സ്ഥലത്തെത്തുമ്പോള്‍ ബാത്‌റൂമിന്റെ വാതില്‍ കത്തിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ മറിഞ്ഞ് വീണപ്പോഴാണ് ചുമരില്‍ ചാരിയ നിലയില്‍ മൃതദേഹം കണ്ടത്. ഡിസിപി നിശാന്തിനി, എ.സി. സേവ്യര്‍ സെബാസ്റ്റ്യന്‍, സിഐ ഉത്തമന്‍, എസ്‌ഐ പി.ആര്‍. സന്തോഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തിയിട്ടുണ്ട്..
കോളജിനടുത്തുള്ള പാരലല്‍ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ മരട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha