മര്യാദക്കാരനായി നിന്ന് കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്ന് ഇന്നസെന്റ്

നരേന്ദ്ര മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും എന്ന് ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി ജയിച്ച നടന്‍ ഇന്നസെന്റ്. മര്യാദക്കാരനായി നിന്ന് കേന്ദ്രഫണ്ട് നേടിയെടുക്കുകയാണ് വേണ്ടത്. നരേന്ദ്ര മോഡി ഭരിക്കുമ്പോള്‍ രാജ്യത്ത് വര്‍ഗ്ഗീയ ദ്രുവികരണമുണ്ടാകാന്‍ സാധ്യതയില്ല. നരേന്ദ്ര മോഡി നല്ലതു ചെയ്യുന്നതിനായി പ്രാര്‍ത്ഥിക്കാമെന്നും ഇന്നസെന്റ് പറഞ്ഞു.
ഭരണപക്ഷം നല്ല കാര്യങ്ങള്‍ ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സാധാരണ പ്രതിപക്ഷത്തിന്റെ രീതി. അത് ശരിയല്ല. നരേന്ദ്രമോദി നല്ലത് ചെയ്താല്‍ അത് നല്ലതെന്ന് പറയണം. നരേന്ദ്ര മോഡി ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ അനുകൂലിക്കുകയാണ് വേണ്ടതെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു. മോഡി സര്‍ക്കാരിനെ വിലയിരുത്താന്‍ ഒരു വര്‍ഷം സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha