Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഇനി വീട്ടിലും രക്ഷയില്ല, 10 മാസത്തോളമായി കുളിമുറിയില്‍ കോഡ്‌ലസ്‌ ക്യാമറ, ഇയാള്‍ പണിചെയ്‌ത വീട്ടുകാര്‍ അങ്കലാപ്പില്‍

18 FEBRUARY 2013 04:14 AM IST
മലയാളി വാര്‍ത്ത.
ആകെ മനസമാധാനമായി ഒന്നു കുളിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ പറ്റിയൊരിടമായിരുന്നു വീട്‌. നാട്ടിലെ ഒളി ക്യാമറകള്‍ ഭയന്ന്‌ പുറത്തിറങ്ങിയാല്‍ ഒന്ന്‌ ബാത്ത്‌റൂമില്‍ പോകാന്‍ പോലും മടിക്കുന്നവരാണ്‌ അധികവും. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ നിന്നും കണ്ടെടുത്ത ഒളി ക്യാമറ കഥ നമ്മുടെ മനസ്‌ തുറപ്പിച്ചതാണ്‌. എല്ലാവരുടെ കൈയ്യിലും ക്യാമറ ഫോണുകള്‍. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.
സ്വകാര്യത ഏറ്റവും കൂടുതല്‍ കിട്ടുന്നതും വീട്ടില്‍ നിന്നു തന്നെ. എന്നാല്‍ ഇന്ന്‌ കഥയാകെ മാറി. തിരുവനന്തപുരം ജില്ലയിലെ മുട്ടടയിലുള്ള വീട്ടിലെ കുളിമുറിയില്‍ നിന്നാണ്‌ ഒളി ക്യാമറ കണ്ടെടുത്തത്‌. എട്ടുമാസം മുമ്പ്‌ ഹീറ്റര്‍ ഘടിപ്പിക്കാനായാണ്‌ ഇലക്‌ട്രീഷ്യന്‍ വീട്ടിലെത്തിയത്‌. ആരോരുമറിയാതെ കുളിമുറിയുടെ മേല്‍ക്കൂരയിലാണ്‌ വയറില്ലാത്ത ഒളിക്യാമറ ഘടിപ്പിച്ചത്‌. വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറ ദൃശ്യങ്ങള്‍ ഇലക്‌ട്രീഷ്യന്റെ കമ്പ്യൂട്ടറിലെത്തിക്കൊണ്ടിരുന്നു. ഇലക്‌ട്രീഷ്യന്‍ ലൈവായി എല്ലാം കണ്ടുകൊണ്ടിരുന്നു. ഇയാള്‍ പണിചെയ്‌തിട്ടുള്ള വീടുകളിലും അന്വേഷണം നടക്കുന്നുണ്ട്‌. മരപ്പാലം ഗാര്‍ഡന്‍ റസിഡന്‍റ്‌സ് അസോസിയേഷന്‍ ഹൗസ് നമ്പര്‍ - 95 ല്‍ രഘുനാഥ് ആണ് പിടിയിലായത്. ഇയാള്‍ മരപ്പാലം സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയാണ്. അയല്‍പക്കത്തെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യാനെത്തിയ രഘുനാഥ് കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ച 'വോള്‍ട്ടാ മീറ്റര്‍' വച്ചാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇയാള്‍നടത്തിയ കുറ്റകൃത്യം പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി.  തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ചുവെന്ന പരാതിയുമായി രഘുനാഥിന്റെ അയല്‍വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെത്തുന്നത്. ഈ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സഹോദരിയാണ് കുളിമുറിയില്‍ വാട്ടര്‍ഹീറ്ററിനൊപ്പം ഘടിപ്പിച്ച വോള്‍ട്ടാമീറ്ററില്‍ സംശയം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വോള്‍ട്ടാമീറ്ററില്‍ ക്യാമറ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടത്.
പോലീസ് നടത്തിയ പരിശോധനയില്‍ വോള്‍ട്ടാമീറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തി. ക്യാമറ ഘടിപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയ വോള്‍ട്ടാമീറ്റര്‍ ഒറ്റനോട്ടത്തില്‍ ആരും വ്യാജമാണെന്ന് പറയുകയുമില്ല. സൂചിയും മീറ്റര്‍ മാര്‍ക്കിങ്ങും ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല.
വീട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് അയല്‍പക്കത്തെ ഇലക്ട്രീഷ്യന്‍ രഘുനാഥിന്റെ വീട്ടില്‍ പോലീസെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: പത്തുമാസം മുമ്പാണ് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ അവരുടെ ആവശ്യപ്രകാരം രഘുനാഥ് വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വൈദ്യുതി സംവിധാനം തകരാറിലായെന്ന പരാതിയുമായി രഘുനാഥിനെ വീട്ടുടമ സമീപിച്ചു. വാട്ടര്‍ ഹീറ്റര്‍ അമിതവൈദ്യുതിയെടുക്കുന്നുവെന്നും മീറ്റര്‍ അമിതവേഗത്തില്‍ റീഡ് ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പോംവഴിയെന്ന നിലയിലാണ് വോള്‍ട്ടാമീറ്റര്‍ ഘടിപ്പിക്കാമെന്ന് രഘുനാഥ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ വോള്‍ട്ടാമീറ്റര്‍ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കുളിമുറിയില്‍ വെച്ച ക്യാമറയിലൂടെ ഇയാള്‍ ദീര്‍ഘകാലമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള രഘുനാഥ് ആധുനികസൗകര്യങ്ങളാണ് ഇതിനായി വീട്ടിനുള്ളില്‍ ഒരുക്കിയിരുന്നത്. ഒളിക്യാമറയിലൂടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റേഡിയോതരംഗങ്ങള്‍ മുഖേന സ്വീകരിച്ച് വീട്ടിലെ കമ്പ്യൂട്ടറിലേക്ക് മാറ്റുകയായിരുന്നു.
ഇത്രയും ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടാക്കാനുള്ള സാമ്പത്തികസ്ഥിതി രഘുനാഥിനില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ 3000 രൂപയ്ക്കുള്ളില്‍ ഇത്തരം സജ്ജീകരണങ്ങളുണ്ടാക്കിയെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് പോലീസ് ആസ്ഥാനത്തെ ഡിജിറ്റല്‍ ഫോറന്‍സിക് ലാബിന് അടുത്തദിവസം നല്‍കും. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതോടെ സമീപവാസികളെല്ലാം തങ്ങളുടെ വീടുകളിലും പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ചില വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. അയല്‍പക്കത്തെ സ്ത്രീയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ രഘുനാഥ് സി.പി.ഐ മരപ്പാലം ബ്രാഞ്ച് സെക്രട്ടറിയാണ്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും നല്ല ഇലക്ട്രീഷ്യന്‍ എന്ന പേരിലും ഇയാള്‍ പ്രദേശത്ത് സ്വീകാര്യനായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ ചെയ്ത കുറ്റകൃത്യം അറിഞ്ഞ നാട്ടുകാര്‍ ഞെട്ടി. 
ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഉന്നതങ്ങളില്‍ നിന്ന് പോലീസിന് വിളിയെത്തി. തുടര്‍ന്ന് വി.ഐ.പി പരിഗണനയാണ് ഇയാള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. സാധാരണ കുറ്റവാളികളെ കിട്ടിയാല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിലത്തിരുത്തുന്ന പേരൂര്‍ക്കട പോലീസ് രഘുനാഥനെ സെല്ലിനകത്ത് കസേരയിട്ടിരുത്തി. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (20 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (26 minutes ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (2 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (2 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (3 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (3 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (4 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (4 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (4 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (4 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (5 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (5 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (6 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (6 hours ago)

Malayali Vartha Recommends