തിരുവനന്തപുരത്ത് പിടിയിലായ ആറ് പേര്‍ മാവോയിസ്റ്റുകള്‍ തന്നെ

തിരുവനന്തപുരത്ത് പിടിയിലായ ആറ് പേര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവര്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും ഐബിയും റോയും തിരയുന്ന പ്രതികളെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് ടിആര്‍എസ് നേതാവിനെ കൊലപ്പെടിത്തിയ കേസിലെ പ്രതികളായ ആറ് പേരെ തമ്പാനൂരില്‍ നിന്നും പിടിയിലായത്. ആന്ധ്രാ സ്വദേശികളായ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജ് മുറിയില്‍ നിന്ന് തോക്കും ഒരുലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇന്ന് രാവിലെ ഇവരെ ചോദ്യം ചെയ്യുന്നതിനായി ആന്ധ്ര പൊലീസ് കേരളത്തിലെത്തിയിരുന്നു. നല്‍ഗൊണ്ട എസ്.പി രമാരാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.
https://www.facebook.com/Malayalivartha























