സലിംരാജിന്റെ വീട്ടിലെ റെയ്‌ഡ് ; ഉമ്മന്‍ചാണ്ടി ഡെയ്‌ഞ്ചര്‍ സോണിലാവുമോ? ഭരണം മാറി കഥയും മാറി!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അസൂയാവഹമായ നേട്ടമുണ്ടാക്കി കൊടുത്ത് സേഫ് സോണിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി ബി ഐ വലയിലാവുമോ? കടകംപള്ളി, കളമശ്ശേരി ഭൂമി ഇടപാടുകളില്‍ പങ്കാളിയായ സലിംരാജിന്റെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും നടന്ന സി ബി ഐ റെയ്‌ഡാണ് മുഖ്യമന്ത്രിക്ക് കുരുക്കാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തിയാണ് സലിംരാജ് ക്വട്ടേഷനും ഗുണ്ടാപ്രവര്‍ത്തനവും നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നതിനാല്‍ പോലീസുകാര്‍ക്ക് സലിംരാജിനെ തൊടാന്‍ ധൈര്യമുണ്ടായിരുന്നില്ല. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിച്ചാല്‍ ബി ജെ പി സര്‍ക്കാര്‍ അദ്ദേഹത്തെ വെറുതെ വിടുകയില്ല. എന്നാല്‍ മുഖ്യമന്ത്രി വ്യക്തിപരമായി സംഭവങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരും കരുതുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സലിംരാജിനെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഭൂമി തട്ടിപ്പു കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വരും. ഇത്രയും കാലം കേന്ദ്രം ഭരിക്കുന്ന യു പി എയാണ് മുഖ്യമന്ത്രിയെ കാത്തത്. എന്നാല്‍ ഭരണം മാറിയതോടെ എക്കാലവും രാഷ്‌ട്രീയ ചട്ടുകമായി മാറിയിട്ടുള്ള സി ബി ഐ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പകരം വീട്ടിയേക്കും. സി ബി ഐയെ ശക്തമാക്കുന്ന സൂചന തന്നെയാണ് ബി ജെ പിയും നല്‍കുന്നത്.
സലിംരാജ് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നില്ലെങ്കില്‍ അന്നേ അകത്തായാനെ. കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് 25-ാം പ്രതിയാണ്. കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് പ്രതിയല്ലെങ്കിലും അയാളുടെ ഭാര്യാസഹോദരന്‍ പ്രതിയാണ്. സലിംരാജിന്റെ ഭാര്യാ സഹോദരന്റെ വീട്ടിലും റെയ്‌ഡ് നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭാര്യ എന്ന നിലയില്‍ സലിംരാജിന്റെ ഭാര്യ റവന്യുവകുപ്പിലും തിരിമറികള്‍ നടത്തിയിരുന്നു. തട്ടിപ്പ് സലിംരാജിന്റെ കുടുംബം വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരാണ് സലിംരാജിന്റെ വീട്ടിലുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത്. നേരത്തെ മുഖ്യമന്ത്രിയേയും സലിംരാജിനേയും ചേര്‍ത്ത് ഹൈക്കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെങ്കിലും സാങ്കേതികത്വത്തില്‍ തൂങ്ങി മുഖ്യമന്ത്രി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണം ത്വരിതപ്പെടുത്തിയതോടെ സേഫ്‌സോണില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഡെയ്‌ഞ്ചര്‍ സോണിലാകുമോ എന്ന് കണ്ടറിയണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പോലീസിന് കിട്ടാതിരിക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടിക്ക് പ്രാര്‍ത്ഥിക്കാം. അത് മാത്രമാണ് ഇനിയുള്ള വഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha