സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു....

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. വെള്ളൂരിലെ റിട്ട. ജില്ലാ ബാങ്ക് മാനേജറായ വി. രാമചന്ദ്രനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെയാണ് അപകടം നടക്കുന്നത്. വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുനു അപകടം നടന്നത്.
അടുത്തിടെ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണൻ്റെ സഹോദരനാണ്. പയ്യന്നൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായുള്ള ആരോപണം ഉന്നയിച്ചതിനെ പിന്നാലെയാണ് പാർട്ടി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
ഭാര്യ: ജാനകി. മക്കൾ: പി.ടി. ജയചന്ദ്രൻ ( സയന്റിസ്റ്റ്, കാനഡ) , പി.ടി. സുധീർ കുമാർ ( അഭിഭാഷകൻ, പയ്യന്നുർ), പി.ടി. ശ്രീലത.
https://www.facebook.com/Malayalivartha
























