അമ്മ ജയിച്ചു പാര്‍ട്ടി തോറ്റു... അമൃതാനന്ദമയിക്കെതിരെ കൈരളി നല്‍കിയ അഭിമുഖം കൊല്ലം ഉള്‍പ്പടെയുള്ള മണ്‌ഡലങ്ങളില്‍ തിരിച്ചടിയായതായി സംസ്ഥാന കമ്മിറ്റി

അവസാനം അമ്മ ജയിച്ചു പാര്‍ട്ടി തോറ്റു എന്നതു പോലെയായി കാര്യങ്ങള്‍ . ഒരു വലിയ വിഭാഗം വിശ്വാസികളുടെ വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ കൈരളി ചാനല്‍ നല്‍കിയ അഭിമുഖത്തിന് വിശ്വാസികള്‍ തന്നെ പണി കൊടുത്തതായി അവസാനം പാര്‍ട്ടിയും സമ്മതിക്കുന്നു. കൈരളി ടി.വി അമൃതാനന്ദമയിയുടെ മുന്‍ശിഷ്യയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് കൊല്ലം അടക്കമുളള മണ്ഡലങ്ങളില്‍ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. ഹൈന്ദവവോട്ടുകള്‍ മുന്നണിയ്ക്ക് എതിരാകുന്ന സ്ഥിതി കണ്ടു തുടങ്ങിയിരിക്കുന്നുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇടത് വോട്ടുകള്‍ ചോര്‍ന്ന് പോകുന്നത് വ്യാപകമാണെന്നും ഇതിന്റെ കാരണം കണ്ടെത്തി തിരുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയും മാത്രമാകുന്ന സ്ഥിതി ഗുണകരമല്ലെന്നും വിലയിരുത്തലുണ്ടായി.
അമൃതാനന്ദമയി മഠം മുന്നണിയ്‌ക്കെതിരെ സംഘടിതമായി നീങ്ങിയത് സമീപമണ്ഡലങ്ങളിലും ദോഷം ചെയ്തതായും ചൂണ്ടികാണിക്കപ്പെട്ടു. തിരുവനന്തപുരം മുതല്‍ ചാലക്കുടി വരെയുളള മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും നായര്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ദോഷം ചെയ്തതായി മറ്റു ചിലരും ചുണ്ടിക്കാട്ടി.
ദേശിയതലത്തിലും സംസ്ഥാനതലത്തിലും ലഭിച്ച ഫലം പാര്‍ട്ടി നേരിടുന്ന ഗൗരവതരമായ സ്ഥിതിയാണ് കാണിക്കുന്നതെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ച പൊതുവികാരം. ഒരിക്കലും മാറ്റമില്ലെന്നു കരുതിയിരുന്ന ഉറച്ച ഇടത് വോട്ടുകളില്‍ ചോര്‍ച്ച വന്നതാണ് ഗുരുതരമായ കാര്യം. മുന്നണിയുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് വരെ പോയി എന്നതാണ് അനുഭവം. ആംആദ്മിക്കും നോട്ടയിലേക്കും വരെ വോട്ടുകള്‍ പോയതിന്റെ കാരണം കണ്ടെത്തി തിരുത്തിയേ മതിയാവു എന്നായിരുന്നു ഭൂരിപക്ഷം നേതാക്കളും പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























