സച്ചിന്‍ കേരളത്തില്‍

ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍. ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്‌എല്‍) കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ അതിന്റെ തുടര്‍ നടപടികള്‍ക്കായാണു കേരളത്തില്‍ എത്തിയത്. രാവിലെ 8.45-ഓടെ സച്ചിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ കാണാന്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ 11- നു മുഖ്യമന്ത്രിയുമായും തുടര്‍ന്നു പ്രതിപക്ഷനേതാവുമായും കൂടിക്കാഴ്‌ച നടത്തും.
കൊച്ചി ഫുട്‌ബോള്‍ ഫ്രാഞ്ചെസി സ്വന്തമാക്കിയ സച്ചിന്‍ ടീം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും അറിയിക്കും. സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തു നിന്നും പരമാവധി സഹകരണം നേടുകയെന്നതാണ് ഇതിലൂടെ സച്ചിന്‍ ലക്ഷ്യമിടുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തു നിന്നും കൊച്ചിക്കു സച്ചിന്‍ പോകും. ടീമിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിക്കും.
തുടര്‍ന്നു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും കൊച്ചി മേയറുമായും ചര്‍ച്ച നടത്തും. സെപ്‌റ്റംബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന പ്രഥമ ഐഎസ്‌എല്‍ ഫുട്‌ബോളില്‍ പി വിആര്‍ വെഞ്ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് സച്ചിന്‍ കൊച്ചിയെ സ്വന്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























