സച്ചിന്റെ ടീമിന് പേരിട്ടു; കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ടീമിന് പേരിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. ആരാധകര്‍ സച്ചിനെ ബ്ലാസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. അതിനാലാണ് ബ്ലാസ്‌റ്റേഴ്‌സ് എന്നത് ടീമിന്റെ പേരിലും ഉള്‍പ്പെടുത്തിയതെന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം സച്ചിന്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിന്‍ സ്വീകരിച്ചു. ടീമിന് കേരളത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയും കേരള ഫുട്‌ബോള്‍ അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട്. പരിശ്രമത്തിന് ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും സച്ചിന്‍ പറഞ്ഞു.
കേരളം തനിക്ക് നല്‍കുന്ന സ്‌നേഹം മനസ്സ് നിറയ്‌ക്കുന്നതാണ്. ആ സ്‌നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും അംബാസഡറാകുന്നത് അഭിമാനമുള്ള കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























