കുബേരക്കെതിരെ നീക്കം; മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ ആഭ്യന്തര മന്ത്രി ശരിവച്ചു

ഓപ്പറേഷന്‍ കുബേരയെ അട്ടിമറിക്കാന്‍ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല. പാണക്കാട്ടെ പുലികള്‍ കുബേരനെ കൊല്ലാനിറങ്ങിയതായി കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കൊള്ളപ്പലിശക്കാരെ കൂച്ചു വിലങ്ങിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ തകിടം മറിക്കാനുള്ള പരിശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്നാണ് മന്ത്രിയുടെ ആക്ഷേപം. ചില വന്‍കിട സ്ഥാപനങ്ങള്‍ പദ്ധതിക്കെതിരെ തന്നെ കണ്ടെന്നും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
ചില ലീഗ് നേതാക്കളുടെ വീട്ടില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ലീഗിന്റെ പ്രമുഖ നേതാക്കള്‍ കദീശ എന്ന വനിതാ നേതാവിന്റെ സഹായത്തോടെ ബ്ലേഡ് കച്ചവടം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ലീഗ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. പോലീസ് വ്യക്തി വിരോധം കാണിക്കുന്നതായാണ് ലീഗിന്റെ കണ്ടെത്തല്‍ .
പാണക്കാട്ടെ പച്ച പുലികള്‍ ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി; പദ്ധതിയുടെ ഭാവി കണ്ടറിയാം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























