ഖജനാവില്‍ നിന്ന് പണമിറക്കി പിആര്‍ ചെയ്യേണ്ട അവസ്ഥയിലെത്തി'; കേരളത്തിനെതിരെയുള്ള കുപ്രചരണങ്ങളെ രാഷ്ട്രീയ ഭേദമന്യേ നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തെ തോല്‍പ്പിക്കാനാവില്ല. കേരളത്തിനെതിരെയുള്ള കുപ്രചരണങ്ങളെ രാഷ്ട്രീയ ഭേദമന്യേ നേരിടുമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ അവര്‍ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ നുഴഞ്ഞുകയറാന്‍ അവസരം കാത്തിരുന്ന ബിജെപിക്ക് ചുവന്ന പരവതാനി വിരിച്ചത് സിപിഐഎം ആണെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. അടുത്തിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും കേരളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ബിജെപിയ്ക്ക് ഉപകരിച്ചു. ഒരു വര്‍ഷം മുന്‍പുവരെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























