സംസ്ഥാനത്ത് ശനിയാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം

അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌റ്റേഷനിലെ സിഗ്‌നല്‍ സംവിധാനങ്ങളുടെ പരിഷ്‌കരണവും പാളങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികളുമാണ് നടക്കുന്നത്. പകല്‍ സമയം അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ വഴിയില്‍ പിടിച്ചിടാനും സാദ്ധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു
ഭാഗികമായി റദ്ദാക്കിയ സര്‍വീസുകള്‍
തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ.
എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി ചാലക്കുടിയില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.
പൂര്‍ണമായും റദ്ദാക്കിയ സര്‍വീസുകള്‍
പാലക്കാട് എറണാകുളം മെമു
രാവിലെ ആറ് മണിക്ക് എറണാകുളത്ത് നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍, തിരിച്ച് ഉച്ചക്ക് ഒരു മണിക്കുള്ള ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍.
രാവിലെ ഒന്‍പത് മണിക്കുള്ള ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍, 10.55ന് തൃശൂരില്‍ നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍
https://www.facebook.com/Malayalivartha

























