Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പിണറായിയെ രക്ഷിച്ചെടുത്തത് കൊടികെട്ടിയ വക്കീല്‍ത്തന്നെ: കോടതി അംഗീകരിച്ച ഹരീഷ് സെല്‍വെയുടെ വാദങ്ങള്‍

23 AUGUST 2017 04:28 PM IST
മലയാളി വാര്‍ത്ത

കുറ്റപത്രം റദ്ദാക്കിയ കോടതി വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ഹാജരാകാന്‍ ലക്ഷങ്ങള്‍ ചിലവിട്ടാണ് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ പിണറായി വിജയന്‍ ചുമതലപ്പെടുത്തിയത്. നാലുമണിക്കൂറായിരുന്നു കോടതിയില്‍ അദ്ദേഹം വാദിച്ചത്. സി ബി ഐയുടെ വാദങ്ങളെ ഖണ്ഡിച്ചുള്ള സാല്‍വെയുടെ വാദങ്ങള്‍ മിക്കതും കോടതി അംഗീകരിച്ചുവെന്നാണ് വിധിയിലൂടെ വ്യക്തമാകുന്നത്. അന്ന് അദ്ദേഹം ഉന്നയിച്ച പ്രധാന വാദങ്ങള്‍ ഇതായിരുന്നു.
1. കുറ്റപത്രം ഭാവനയില്‍ വിരിഞ്ഞ അബദ്ധങ്ങള്‍
കുറ്റപത്രം ഭാവനയില്‍ വിരിഞ്ഞതും അബദ്ധങ്ങള്‍ നിറഞ്ഞതുമാണെന്നാ യിരുന്നു സാല്‍വെയുടെ പ്രധാനവാദം. പിണറായി വിജയനെ മനഃപൂര്‍വം കുടുക്കാനുണ്ടാക്കിയതാണ് ഈ കേസ്. ഇടപാടില്‍ ആരും അനര്‍ഹമായി നേട്ടമുണ്ടാക്കിയിട്ടില്ല. കുറ്റപത്രത്തില്‍ ഒരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായും ആരോപണമില്ല. അതുകൊണ്ട് തന്നെ അഴിമതിയെന്ന് പറയാനാകില്ല. സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയായാല്‍ പോലും ആരെങ്കിലും ഈ ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്ന് പറയാനാകില്ല. ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുളള വസ്തുതകള്‍ കുറ്റപത്രത്തില്‍ ഇല്ല. നിര്‍മാണ കരാര്‍ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറില്‍ സാധ്യമല്ല. കുറ്റപത്രത്തില്‍ എവിടെയും കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിനായി സാധ്യതാ റിപ്പോര്‍ട്ടും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയില്ലെന്ന സിബിഐയുടെ കണ്ടെത്തലും അസത്യമാണ്.
2. നായനാരും കനേഡിയന്‍ ഹൈക്കമ്മിഷണറും എന്തുകൊണ്ട് പ്രതികളായില്ല?
1994-96 കാലഘട്ടത്തില്‍ നേരിട്ട വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ലാവ്‌ലിന്‍ കരാറുണ്ടാക്കുന്നത്. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലായിരുന്നു എന്ന വാദം ശരിയല്ല. മന്ത്രിസഭയ്ക്ക് ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്വമാണുളളത്. ലാവ്‌ലിന്‍ ഫയലിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി എന്നിവരുടെ അംഗീകാരം ലഭിച്ചു. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവെച്ചവരും അംഗീകാരം നല്‍കിയതിലും നിരവധി പേരുണ്ട്. 1995 ഓഗസ്റ്റ് പത്തിനാണ് ധാരണാപത്രം ഒപ്പ് വെക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കനേഡിയന്‍ ഹൈക്കമ്മീഷണറും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സിബിഐ വാദങ്ങള്‍ പ്രകാരമാണെങ്കില്‍ മുഖ്യമന്ത്രിയും ഹൈക്കമ്മീഷണറും അടക്കമുളളവര്‍ പ്രതികളാകേണ്ടതാണ്. നായനാര്‍ ഒന്നാം പ്രതിയായേനെ എന്നും സാല്‍വെ വാദിച്ചു.
3. ജി കാര്‍ത്തികേയനും കെഎസ്ഇബി ചെയര്‍മാനും എങ്ങനെ ഒഴിവാക്കപ്പെട്ടു?
ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1995ലാണ് നവീകരണത്തിനായി എസ്എന്‍സി ലാവ്‌ലിനുമായി യഥാര്‍ത്ഥ കരാര്‍ ഉണ്ടാക്കുന്നത്. എന്നാല്‍ കാര്‍ത്തികേയന്റെ പേരില്‍ ആരോപണമില്ല. പ്രധാന തീരുമാനങ്ങളില്‍ എല്ലാം കെഎസ്ഇബി ചെയര്‍മാന്‍ വി. രാജഗോപാല്‍ കക്ഷിയാണ്. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് അദ്ദേഹമായിരുന്നു ചെയര്‍മാനും. വൈദ്യുതി മന്ത്രിയെക്കാള്‍ കൂടുതല്‍ അറിയുന്നത് ചെയര്‍മാനാണ്. എന്നാല്‍ അദ്ദേഹത്തെയും കേസില്‍ നിന്ന് ഒഴിവാക്കി.

4. സാധ്യതാ പഠനം നടത്തിയില്ലെന്ന ആരോപണം തെറ്റ്
ലാവ്‌ലിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥര്‍ തയ്യാറാക്കിയ സാധ്യതാ റിപ്പോര്‍ട്ടും സാങ്കേതിക റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കുറ്റിയാടി പദ്ധതിയുടെ കാര്യത്തിലും സമാനകരാര്‍ ആണെങ്കിലും അതില്‍ ആരും തെറ്റ് കണ്ടെത്തിയിട്ടില്ല. കേന്ദ്ര ഏജന്‍സിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രൊജക്ടിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ലാവ്‌ലിനെ തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സിയെയും പ്രതിയാക്കേണ്ടതാണ്. ഇത്തരം കരാറുകളുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ പരിശോധിക്കാനുളള പരിജ്ഞാനം സിബിഐക്ക് ഇല്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയില്ലെന്നുളള വാദങ്ങള്‍ തെറ്റാണ്.
5. സാമ്പത്തിക നേട്ടമുണ്ടാക്കാതെ പിണറായി എങ്ങനെ കുറ്റക്കാരനാകും?
കുറ്റപത്രത്തില്‍ ഒരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായി ആരോപണമില്ല. അതിനാല്‍ തന്നെ അഴിമതിയെന്ന് പറയാനാകില്ല.സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയായാല്‍ പോലും ആരെങ്കിലും ഈ ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്ന് പറയാനാകില്ല. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുളള വസ്തുതകള്‍ സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ല. ക്യാബിനറ്റ് സെക്രട്ടറി ഗൂഢാലോചനയില്‍ പങ്കെടുത്ത് മന്ത്രിസഭയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ മറച്ചുവെച്ചതായി ആരോപണമില്ലാത്തിടത്തോളം മന്ത്രി എങ്ങനെ തെറ്റുകാരനാകും. ഏതെങ്കിലും തരത്തിലുളള നേട്ടം പിണറായി വിജയന്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നും സാല്‍വെ കോടതിയില്‍ വ്യക്തമാക്കി.
6. 'ഗൂഢാലോചനയിലെ പങ്കാളികള്‍' എന്തിന് വിലപേശണം?
1996 ഒക്ടോബറിലെ പിണറായിയുടെ കാനഡ സന്ദര്‍ശനം സാമൂഹ്യസേവന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായിരുന്നു. തന്റെ മണ്ഡലത്തില്‍ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്ന് ഒരു ജനപ്രതിനിധി ആഗ്രഹിക്കുന്നതില്‍ തെറ്റ് എന്താണ്. കൂടുതല്‍ സഹായങ്ങള്‍ നേടിയെടുക്കാനായുളള ചര്‍ച്ചകള്‍ക്കായിട്ടാണ് പിണറായി കാനഡയില്‍ പോയതെന്ന് രേഖകളില്‍ വ്യക്തമാണ്. ഇതിനെ ലാവ്‌ലിന്‍ കമ്പനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ആരോപിച്ചിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാകും. കനേഡിയന്‍ ഏജന്‍സികളായ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി(സിഡ),എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് കാനഡ(ഇഡിസി) എന്നിവയുമായി പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുന്ന കാര്യം ഉയര്‍ന്നുവന്നത്. സാമൂഹിക നവീകരണത്തിന്റെ ഭാഗമായ കാരുണ്യ പദ്ധതി എന്ന നിലയ്ക്കാണ് ഈ ഫണ്ട് നല്‍കാന്‍ ഏജന്‍സി തയ്യാറായത്.ഗൂഢാലോചന ലക്ഷ്യമിട്ട് പോകുന്നവര്‍ സംസ്ഥാനത്തിനായുളള ചര്‍ച്ച നടത്തേണ്ടതില്ലല്ലോ. ഗൂഢാലോചനയിലെ പങ്കാളികള്‍ തമ്മില്‍ വിലപേശലോ സന്ധി സംഭാഷണോ നടത്തേണ്ടതില്ലല്ലോ എന്നും സാല്‍വെ വാദിച്ചു.

7. പദ്ധതി ഭെല്‍ നടപ്പാക്കിയാല്‍ ആര് പണം നല്‍കുമായിരുന്നു?
ഇന്ത്യന്‍ കമ്പനിയായ ഭെല്ലിനെ ഒഴിവാക്കിയാണ് ലാവ്‌ലിന് കരാര്‍ നല്‍കിയതെന്ന ആരോപണം നിലനില്‍ക്കുന്നതല്ല. ഭെല്ലില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാന്‍ പണം നല്‍കാന്‍ ആളില്ലാത്തതായിരുന്നു തടസം. ഇന്ത്യന്‍ ഉപകരണങ്ങള്‍ നവീകരണത്തിനായി വാങ്ങാന്‍ പണമില്ലെന്ന സ്ഥിതിയില്‍ കനേഡിയന്‍ കമ്പനിയുടെ ഉപകരണങ്ങള്‍ അവരുടെ ധനസഹായത്തോടെ വാങ്ങുകയെന്ന നിലപാടാണ് സ്വീകരിച്ചത്. നവീകരണ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്നുവാങ്ങാന്‍ ഫണ്ടിന് മാര്‍ഗമില്ലെന്ന് ഇരിക്കെ നിരക്ക് അല്‍പ്പം കൂടിയാലും കനേഡിയന്‍ ഫണ്ടിങ്ങില്‍ കനേഡിയന്‍ ഉത്പന്നം വാങ്ങുന്നതാണ് മെച്ചം. ഭെല്ലില്‍ നിന്നും വാങ്ങാതിരുന്നതിനെക്കുറിച്ച് ആരോപണങ്ങളുണ്ട്. എന്നാല്‍ അവര്‍ വഴി നടപ്പാക്കിയാല്‍ പണം എവിടെ നിന്നും വരും. ഉപകരണങ്ങള്‍ വാങ്ങാന്‍ ആര് പണം നല്‍കും?.
8. കാന്‍സര്‍ സെന്റര്‍ എങ്ങനെ വാണിജ്യ പദ്ധതിയാകും?
കനേഡിയന്‍ ഏജന്‍സികളായ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി(സിഡ),എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് കാനഡ(ഇഡിസി) എന്നിവയുമായി പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുന്ന കാര്യം ഉയര്‍ന്നുവന്നത്. സാമൂഹിക നവീകരണത്തിന്റെ ഭാഗമായ കാരുണ്യ പദ്ധതി എന്ന നിലയ്ക്കാണ് ഈ ഫണ്ട് നല്‍കാന്‍ ഏജന്‍സി തയ്യാറായത്. ഇത് കെഎസ്ഇബിയുമായി ലാവ്‌ലിന്‍ ഉണ്ടാക്കിയ വാണിജ്യകരാറിന്റെ ഭാഗമല്ല. സാമൂഹ്യ പദ്ധതിയുടെ ഭാഗമായ സഹായം വാണിജ്യ കരാറിന്റെ ഭാഗമാക്കിയാല്‍ സ്വതന്ത്ര്യ രാജ്യങ്ങള്‍ തമ്മിലുളള ഇടപാടുകള്‍ വിവിധ സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ ഏകപക്ഷീയമായി പിന്‍വലിക്കുന്ന സാഹചര്യവുമുണ്ട്. അതുകൊണ്ടു തന്നെ ഇതിനെ വാണിജ്യകരാറിന്റെ ഭാഗമായി എങ്ങനെ കാണാന്‍ കഴിയും.
9. സിബിഐയുടെ കുറ്റപത്രം കരാര്‍ രേഖകള്‍ മറച്ചുവെച്ച്
ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ മറികടന്ന് ഒപ്പിട്ടു എന്ന് സിബിഐ പറയുന്നത് കെട്ടുകഥയാണ്. രാജ്യാന്തര കരാറുകളുടെ വ്യവസ്ഥകള്‍ ആധാരമാക്കിയിരുന്നു. കരാറുമായി ബന്ധപ്പെട്ട പല രേഖകളും മറച്ചുവെച്ചാണ് സിബിഐ കേസ് സൃഷ്ടിച്ചത്.ഇത്തരം കരാറുകളുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ പരിശോധിക്കാനുളള പരിജ്ഞാനം സിബിഐക്ക് ഇല്ല.
199496 കാലഘട്ടത്തില്‍ നേരിട്ട വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ലാവ്‌ലിന്‍ കരാറുണ്ടാക്കുന്നത്. 1995ല്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ തുടര്‍ച്ചയാണ് കരാര്‍. ഇത് നടപ്പാക്കുക മാത്രമാണ് പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് ചെയ്തത്. കസ്തൂരി രംഗ അയ്യര്‍, രാധാകൃഷ്ണപിളള, ഡോ രാജഗോപാല്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയുടെ നവീകരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പിണറായി മന്ത്രി ആകും മുമ്പായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. കൂടാതെ 2001ലാണ് കരാര്‍ കാലഹരണപ്പെട്ടത്. 1998ല്‍ പിണറായി മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ ബാധ്യതയുണ്ടായിരുന്നു. കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.
കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലായിരുന്നു എന്ന വാദം ശരിയല്ല. മന്ത്രിസഭയ്ക്ക് ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്വമാണുളളത്. ലാവ്‌ലിന്‍ ഫയലിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി എന്നിവരുടെ അംഗീകാരം ലഭിച്ചു. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവെച്ചവരും അംഗീകാരം നല്‍കിയതിലും നിരവധി പേരുണ്ട്. 1995 ഓഗസ്റ്റ് പത്തിനാണ് ധാരണാപത്രം ഒപ്പ് വെക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കനേഡിയന്‍ ഹൈക്കമ്മീഷണറും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സിബിഐ വാദങ്ങള്‍ പ്രകാരമാണെങ്കില്‍ മുഖ്യമന്ത്രിയും ഹൈക്കമ്മീഷണറും അടക്കമുളളവര്‍ പ്രതികളാകേണ്ടതാണ്. ഇങ്ങനെ നിരവധി കരാര്‍ രേഖകള്‍ മറച്ചുവെച്ചാണ് കുറ്റപത്രം തയ്യാറാക്കിയതെന്നാണ് സാല്‍വെ വാദിച്ചത്.
10. ആഗോള ടെണ്ടര്‍ വിളിച്ചാല്‍ പണി തുടങ്ങും മുമ്പേ പലിശ നല്‍കേണ്ടിവരും
ഇന്ത്യന്‍ ഉപകരണങ്ങള്‍ നവീകരണത്തിനായി വാങ്ങാന്‍ പണമില്ലെന്ന സ്ഥിതിയില്‍ കനേഡിയന്‍ കമ്പനിയുടെ ഉപകരണങ്ങള്‍ അവരുടെ ധനസഹായത്തോടെ വാങ്ങുകയെന്ന നിലപാടാണ് സ്വീകരിച്ചത്. നവീകരണ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്നുവാങ്ങാന്‍ ഫണ്ടിന് മാര്‍ഗമില്ലെന്ന് ഇരിക്കെ നിരക്ക് അല്‍പ്പം കൂടിയാലും കനേഡിയന്‍ ഫണ്ടിങ്ങില്‍ കനേഡിയന്‍ ഉത്പന്നം വാങ്ങുന്നതാണ് മെച്ചം. ഭെല്ലില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാന്‍ പണം നല്‍കാന്‍ ആളില്ലാത്തതായിരുന്നു തടസം. ആഗോള ടെന്‍ഡറായിരുന്നു വിളിച്ചിരുന്നതെങ്കില്‍ പണി തുടങ്ങും മുമ്പെ പലിശ നല്‍കേണ്ട അവസ്ഥയും ഉണ്ടായേനെ.

ഈ വാദങ്ങളെല്ലാം കോടതി അപ്പാടെ അംഗീകരിക്കുകയായിരുന്നു. ഒപ്പം സിബിഐക്ക് വിമര്‍ശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (7 minutes ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (15 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 hour ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (1 hour ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (2 hours ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (4 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (17 hours ago)

Malayali Vartha Recommends