Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പകരക്കാരെവിട്ട്‌ ചുമതലക്കാര്‍ ഉറങ്ങും! കേരളം തോല്‍ക്കും ഇതു നമ്മുടെ മാത്രം വിധി!

13 JUNE 2014 03:22 AM IST
മലയാളി വാര്‍ത്ത.

കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന പ്രധാനയോഗങ്ങളില്‍ പകരക്കാരെ അയക്കുന്ന കേരളത്തിന്റെ തനതു ശൈലിയാണ്‌ അണക്കെട്ടുകളടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കേരളത്തിന്‌ വിനയായത്‌. മുഖ്യമന്ത്രി പങ്കെടുക്കേണ്ട യോഗങ്ങളില്‍ സാധാരണ മന്ത്രിമാരാണ്‌ പങ്കെടുക്കാറുളളത്‌. ചീഫ്‌സെക്രട്ടറി പങ്കെടുക്കാനുളള യോഗങ്ങളില്‍ അഡീഷണല്‍ സെക്രട്ടറി പങ്കെടുക്കും. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക്‌ കേന്ദ്രമന്ത്രിമാരുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ സാധാരണ കഴിയാറില്ല. അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍തന്നെ പങ്കെടുക്കാന്‍ നിര്‍ദേശിച്ചവര്‍ പങ്കെടുക്കാതിരിക്കുന്നതിനു കാരണം അവര്‍ കേള്‍ക്കാന്‍ തയ്യാറാവുകയുമില്ല. ഇംഗ്ലീഷ്‌ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതും വിനയാകും.

കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയഡാം സുരക്ഷാസമിതിയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്‌ കെ.ആര്‍ .ഡി.ബി ചീഫ്‌ എഞ്ചിനിയര്‍ മഹാദേവനായിരുന്നു. 2013 ഡിസംബര്‍ 27 നാണ്‌ യോഗം നടന്നത്‌. യോഗത്തില്‍ അണക്കെട്ടുകള്‍ സംബന്ധിച്ച്‌ വിശദമായ ചര്‍ച്ച നടന്നില്ലെന്നാണ്‌ മഹാദേവന്‌ പകരം പങ്കെടുത്ത ചീഫ്‌ എഞ്ചിനിയര്‍ ലതികയുടെ പക്ഷം. യോഗത്തിന്റെ മിനിറ്റ്‌സ്‌ കിട്ടിയപ്പോഴാണ്‌ താന്‍ ഇക്കാര്യം അറിഞ്ഞതെന്ന്‌ ലതിക പറയുന്നു. യോഗത്തിന്റെ മിനിറ്റ്‌സ്‌ കിട്ടുമ്പോഴാണ്‌ വിവരം അറിഞ്ഞതെങ്കില്‍ യോഗത്തില്‍ ലതിക പങ്കെടുത്തില്ലെന്ന്‌ കരുതേണ്ടിവരും. മിനിറ്റ്‌സ്‌ തിരുത്തണമെന്നാവശ്യപ്പെട്ട്‌ കേരളം കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ലതിക കുറ്റപ്പെടുത്തുന്നു. മിനിറ്റ്‌സിലൊന്നും കഥയില്ലെന്ന്‌ പറയാനും ലതിക മറന്നില്ല. അബദ്ധം പറ്റുമ്പോള്‍ അങ്ങനെയാണ്‌. സ്വന്തം കുറ്റം മറച്ചുപിടിക്കും. എന്നാല്‍ ഉദ്യോഗസ്ഥയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാമോ എന്ന ചോദ്യമാണ്‌ പ്രതിപക്ഷം ഉന്നയിക്കുന്നത്‌.
തമിഴ്‌നാട്‌ നാലു മണിക്കൂര്‍ കൊണ്ട്‌ തങ്ങളുടെ ലക്ഷ്യം നേടിയിട്ടും കേരളം അനങ്ങിയതേയില്ല. ലതിക മഹാദേവനേയും മഹാദേവന്‍ ലതികയേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി മുഖ്യമന്ത്രി മിണ്ടാതിരുന്നു. ഇപ്പോഴും മിണ്ടാതിരിക്കുന്നു.

അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാട്‌ നേടിയെടുത്തെങ്കിലും അത്‌ സ്ഥിരമായി നിലനിര്‍ത്താന്‍ സാധ്യതയില്ല. എന്നാല്‍ കേരളത്തെ പ്രതിസന്ധിയിലാക്കാന്‍ ഇതുമതി. ഇനി ഡാം സുരക്ഷാസമിതി മറ്റൊരു തീരുമാനമെടുത്താല്‍ തമിഴ്‌നാട്‌ അക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യും. കോടതി ദേശീയ സുരക്ഷാസമിതിയുടെ അഭിപ്രായം ശരിവച്ചാല്‍ കേരളം വീണ്ടും പ്രതിസന്ധിയിലാകും. ചെയ്യേണ്ടത്‌ ചെയ്യേണ്ട സമയത്ത്‌ ചെയ്യണമെന്ന ഗുണപാഠമാണ്‌ ഇതിലൂടെ കേരളത്തിനു ലഭിക്കുന്നത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (29 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (56 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends