Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമസഭാ സമ്മേളനത്തിന്റെ അഞ്ചാം ദിനവും എം എ ബേബി എത്തിയില്ല

13 JUNE 2014 05:06 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ സമ്മേളനം തുടങ്ങി അഞ്ചാം ദിവസവും സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ കുണ്ടറ എംഎല്‍എ എം എ ബേബി നിയമസഭാ നടപടികളില്‍ പങ്കെടുത്തില്ല. സമ്മേളനത്തില്‍ പങ്കെടുക്കാത്തത്‌ സംബന്ധിച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മുമ്പും വിട്ടു നിന്നിട്ടുണ്ടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ തീരുമാനമായതിനു ശേഷം മാത്രമേ ബേബി ഇനി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയുള്ളുവെന്നാണ് സൂചന. വിഷയത്തില്‍ പാര്‍ട്ടിക്ക് ഇനിയും നിലപാട് സ്വീകരിക്കാനായിട്ടില്ല. തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ സമ്മേളനം അഞ്ച് ദിവസം പിന്നിട്ടിട്ടും ഇതുവരെയും എം എ ബേബി സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും മത്സരിച്ച എം എ ബേബിക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ബേബി പ്രതീനിധീകരിക്കുന്ന കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ വോട്ട് കുത്തനെ കുറഞ്ഞതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബേബി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ ബേബി ഇക്കാര്യം വ്യക്തമാക്കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം സംസ്ഥാന തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. ഈ മാസം 21ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം നിയമസഭാ സമ്മേളനത്തില്‍ മുമ്പും പങ്കെടുക്കാതിരുന്നിട്ടുണ്ടെന്ന് എം എ ബേബി വിശദീകരിച്ചു. തിങ്കളാഴ്ച പങ്കെടുക്കുന്നത് മറ്റ് പരിപാടികള്‍ നോക്കിയിട്ട് പറയാമെന്നും ബേബി പറഞ്ഞു. സഭയില്‍ എത്താത്തത് പ്രതിഷേധമാണോ എന്ന ചോദ്യത്തില്‍ നിന്നും എം എ ബേബി ഒഴിഞ്ഞുമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (12 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (16 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (28 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (34 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (51 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (4 hours ago)

Malayali Vartha Recommends