ദിലീപിന് ജാമ്യം കിട്ടാന്‍ ആരാധകന്റെ വഴിപാട്...

നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ആരാധകന്റെ വക വഴിപാട്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലാണ് വഴിപാട് നേര്‍ന്നത്. ഇന്നലെയാണ് ദിലീപിനോടുള്ള ആരാധന മൂത്ത് ഏതോ ആരാധകന്‍ കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നത്. അടുക്കും കലശവും (കള്ളും)ആണ് നേര്‍ച്ച, 70 രൂപ നല്‍കി രസീതും വാങ്ങി. ആരാധകന്‍ മനമുരുകി പ്രാര്‍ത്ഥിച്ചാണ് മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. നടിയുടെ നഗ്‌നചിത്രമെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും. സര്‍ക്കാരിനോട് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇന്നും ജാമ്യഹര്‍ജി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയതാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ തല്‍ക്കാലത്തേക്ക് കാത്തിരിക്കാമെന്നും വിധി വന്ന ശേഷം പുതിയ ഹര്‍ജി നല്‍കാമെന്നുമാണ് അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























