Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

വിഴിഞ്ഞം കരാറില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നതെന്ന് കോടതി

14 SEPTEMBER 2017 09:43 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ കരാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഴിഞ്ഞം കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാനത്തിന്റെ സ്വത്ത് ഒരു സ്വകാര്യ കമ്ബനിക്ക് പണയം വയ്ക്കുകയല്ലേയെന്നും ചോദ്യമുയര്‍ത്തി. കരാര്‍ പരിശോധിച്ച സിഎജി അമ്ബരന്ന്‌പോയെന്നും കോടതി നിരീക്ഷിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം. വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

വിഴിഞ്ഞം കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നത് സംസ്ഥാനത്തിന്റെ സ്വത്ത് പണയം വയ്ക്കുന്ന കരാറിലൂടെ സര്‍ക്കാരിനു കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. 40 വര്‍ഷം കൊണ്ടു സംസ്ഥാനത്തിനു കിട്ടുന്ന തുകയേക്കാള്‍ കൂടുതല്‍ കരാര്‍ കമ്ബനിക്ക്തിരിച്ചു നല്‍കേണ്ടിവരുന്നു. 40 വര്‍ഷത്തിനുശേഷം 13947 കോടി ലഭിക്കുന്നിടത്ത് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന് സംസ്ഥാനം 19555 കോടി രൂപ തിരികെ നല്‍കേണ്ടിവരുന്നു. ഇത്തരത്തില്‍ 5000 കോടി രൂപയിലധികമാണ് കമ്ബനിക്ക്‌കൊടുക്കേണ്ടിവരുന്നത് തുടങ്ങി കരാറിനെ സംബന്ധിച്ചു ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്.

കരാറിലെ സര്‍ക്കാര്‍ നിലപാടിനെതിരേയും കോടതി ചോദ്യങ്ങളുയര്‍ത്തി. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മിഷന്‍ കടലാസില്‍ മാത്രമാണോയെന്നു ഹൈക്കോടതി ചോദിച്ചു. ആറു മാസ കാലാവധിയിലാണ് സര്‍ക്കാര്‍ ജുഡീഷല്‍ കമ്മിഷനെ രൂപീകരിച്ചത്. പ്രഖ്യാപനം നടത്തി നാലുമാസം കഴിഞ്ഞിട്ടും ജുഡീഷല്‍ കമ്മിഷനു സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരാറില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടാനും കോടതി തീരുമാനിച്ചു. സര്‍ക്കാരിന്റെ മടുപടി ലഭിച്ചശേഷം ഹര്‍ജിയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കും.

വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യനേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താത്പര്യം ഈ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ സാമ്ബത്തിക ഇളവനുവദിക്കുന്നത് 30 വര്‍ഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് ഇളവ് നല്‍കുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (3 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (3 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (3 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (3 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (4 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (4 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (6 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (6 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (8 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (8 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (9 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (9 hours ago)

Malayali Vartha Recommends