കനത്ത മഴയെത്തുടര്‍ന്ന് പീരുമേട് താലൂക്കില്‍ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് പീരുമേട് താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള, അങ്കണവാടി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടിയിരുന്നു.
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകോട് മൂപ്പന്‍മല, ഏന്തയാര്‍. കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ പലയിടങ്ങളിലും കൃഷിയിടങ്ങള്‍ ഒലിച്ചു പോവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























