നാദിര്‍ഷയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടും.
രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ നാദിര്‍ഷയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























