Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

തിങ്കളാഴ്ച ഇവര്‍ക്ക് നിര്‍ണ്ണായകം...

16 SEPTEMBER 2017 07:34 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ഗൂഢാലോചന ക്കേസില്‍ ദിലീപിനും കാവ്യയ്ക്കും നാദിര്‍ഷയ്ക്കും തിങ്കളാഴ്ച നിര്‍ണ്ണായകം. നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യ ഹര്‍ജിയില്‍ വൈകിട്ട് മൂന്നു മുതല്‍ നാലര വരെ വാദം നീണ്ടു.ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി വ്യക്തമാക്കി.

ഇതേ സമയം, ദിലീപിന്റെ റിമാന്‍ഡ് 14 ദിവസത്തേക്കുകൂടി നീട്ടി. ഇതിനിടെ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിര്‍ഷായും ഫയല്‍ ചെയ്ത ജാമ്യഹര്‍ജികളില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. 60 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപിന് സ്വാഭാവികമായും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്ന് പൊലീസ് അറിയിച്ചു. നടിയുടെ നഗ്‌ന ചിത്രങ്ങളെടുക്കാന്‍ മാത്രമായിരുന്നില്ല ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വാദിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പൊലീസിന്റെ വാദം.

നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. ജയില്‍വാസം അറുപത് ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജി. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ക്രിമിനല്‍ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാല്‍സംഗക്കുറ്റം ദിലീപിന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (3 minutes ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (32 minutes ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (2 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (3 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (4 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (5 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (5 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (5 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (5 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (5 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (6 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (6 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (6 hours ago)

Malayali Vartha Recommends