Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നിര്‍മലന് വിദേശത്തും ഇടപാടുകൾ; വിദേശ മലയാളികളുടെ നിക്ഷേപം കൈക്കലാക്കിയത് മുന്‍മന്ത്രിയുടെ സഹായത്താൽ

17 SEPTEMBER 2017 09:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന അതിര്‍ത്തിപഞ്ചായത്തുകളിലെ ജനങ്ങളുടെ സമ്പാദ്യവുമായി മുങ്ങിയ നിര്‍മല്‍ ചിട്ടിക്കമ്പനി ഉടമ കെ നിര്‍മലന് വിദേശത്തും ഇടപാടുകള്‍. മുന്‍ കോണ്‍ഗ്രസ് മന്ത്രിക്ക് വിദേശമലയാളികളുമായുള്ള അടുപ്പം ഉപയോഗിച്ചാണ് വിദേശമലയാളികളുടെ നിക്ഷേപം കൈക്കലാക്കിയത്. വിദേശമലയാളികളുമായി ചേര്‍ന്ന് ദുബായിലും മലേഷ്യയിലും ചില വ്യാപാരങ്ങളില്‍ പങ്കാളിയാകുകയും ചെയ്തുവെന്ന് തമിഴ്നാട് പൊലീസ് ക്യു ബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന.

കേരളത്തിലും തമിഴ്നാട്ടിലുമായുള്ള നിക്ഷേപകരുടെ പണം വിദേശരാജ്യങ്ങളിലെ കച്ചവടപങ്കാളിത്തത്തിനും ഉപയോഗിച്ചതിന് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തപ്പോഴും വിദേശ ഇടപാടുകളെക്കുറിച്ച് സൂചന നല്‍കിയതായാണ് വിവരം. ഒട്ടേറെ പ്രവാസിമലയാളികള്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മലന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രത തമിഴ്നാട്, കേരള പൊലീസ് നടത്തിയിട്ടുണ്ട്. നിര്‍മലന്‍ കേരളത്തിലോ തമിഴ്നാട്ടിലോ ഒളിവില്‍ കഴിയുകയായിരിക്കുമെന്ന സംശയത്തില്‍ വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് പതിക്കുന്നതുള്‍പ്പെടെയുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നിര്‍മലന്റെ തലസ്ഥാനജില്ലയിലെ ഇടപാടുകളെക്കുറിച്ചും ബിനാമികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ചയായി പൊലീസ്സംഘം രഹസ്യമായി ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് പണം നിക്ഷേപിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി. തട്ടിപ്പ് നടന്നത് തമിഴ്നാട്ടിലായതിനാലും കേരളത്തില്‍ ഓഫീസുകളൊന്നും ഇല്ലാത്തതിനാലും ഇവിടെ കേസെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. കേരള പൊലീസിന്റെ അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളും പണം നഷ്ടപ്പെട്ടവരുടെ വിശദാംശങ്ങളും തമിഴ്നാട് പൊലീസിന് കൈമാറും.

ചിട്ടിക്കമ്പനി ഉടമ നിര്‍മലനുപുറമെ മാനേജരായ പളുകല്‍ നഗക്കോട് സ്വദേശി രവീന്ദ്രന്‍, കൂട്ടാളികളായ പളുകല്‍ കുഴിവിളാകം സ്വദേശി ശേഖരന്‍, മൂലച്ചല്‍ സ്വദേശി അനില്‍കുമാര്‍, പളുകല്‍ സ്വദേശി ദിനേശ്, മത്തംപാലാ സ്വദേശി അനി, പത്മനാഭപുരം സ്വദേശി അജി എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ തമിഴ്നാട് പൊലീസ് കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ പേരില്‍ കേരളത്തില്‍ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ആയിരം കോടിയിലേറെ രൂപയുടെ ആസ്തി നിര്‍മലനുണ്ടെന്നാണ് പ്രാഥമികനിഗമനം. അഞ്ചുവര്‍ഷത്തിനിടെ നിരവധി ഭൂമിയിടപാടാണ് ഇവര്‍ നടത്തിയിരിക്കുന്നത്. കൂടാതെ, ബാങ്കിലെ ഓരോ ജീവനക്കാരുടെ പേരിലും തമിഴ്നാട്ടില്‍ ഭൂമിയിടപാടുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം, സ്ഥാപന ഉടമ കെ നിര്‍മലന്‍ തിരുവനന്തപുരം കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി തിരുവനന്തപുരം സബ്കോടതി 18ന് പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends