Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഹരിപ്പാടിനെ ഭീതിയിലാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍

18 SEPTEMBER 2017 09:38 AM IST
മലയാളി വാര്‍ത്ത

ഹരിപ്പാട് നഗരം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ദൃക്‌സാക്ഷിയാകുന്നവര്‍ ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുന്നു. ഗുണ്ടകള്‍ കലിതുള്ളുന്ന ഇവിടെ കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ജനുവരി 31നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസിനെ(28) നിസാര കാരണത്തിന്റെ പേരില്‍ കുത്തികൊന്നതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമായിരുന്നു. ഈ മാസം ഒന്‍പതിന് അകംകുടി കറുകത്തറയില്‍ ലിജോ വര്‍ഗീസി(29) കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഗുണ്ടകള്‍ തന്നെയെന്ന് പോലീസ് വ്യക്തമാക്കി.

മിണ്ടിയാല്‍ തലകാണില്ല. അതാണ് ഹരിപ്പാട് എന്ന ക്ഷേത്രനഗരിയില്‍ ഇന്നു നിലനില്‍ക്കുന്ന നിയമം. ഹരിപ്പാട് നിയോജകമണ്ഡലക്കാരനായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍പ്പോലും ഗുണ്ടകളെ നിയന്ത്രിക്കാനായില്ല. മണല്‍ മാഫിയ മദിച്ചു നടന്ന പള്ളിപ്പാട്ടെ പുലിമട മുതല്‍ സ്പിരിറ്റുകടത്തുകാര്‍ കൂത്താടി നടന്ന കരീലകുളങ്ങരവരെയുള്ള മേഖലകളില്‍ കുലത്തൊഴിലിനു മീതെ സര്‍ക്കാര്‍ പിടിമുറുക്കിയപ്പോഴാണു പുതിയ ജീവിത മാര്‍ഗം എന്ന നിലയില്‍ ക്വട്ടേഷന്‍ സംഘം പിറവിയെടുക്കുന്നത്. 

രക്തക്കറപുരണ്ട ചുരിക ചുഴറ്റി ശാസ്താംമുറിക്കാരനായ അനീഷ് എന്ന യുവാവായിരുന്നു ആദ്യ പ്രതിനായകന്‍. ഇയാള്‍ ഏറെക്കാലം വിലസി. 2010ല്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായിരുന്ന വിജയകുമാറിനെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വേ ഗേറ്റിനു സമീപത്തുവച്ച് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു വെട്ടികൊന്നത്. പോലീസ് പിടിമുറുക്കിയപ്പോള്‍ അനീഷിന് മനംമാറ്റം ഉണ്ടായി. അതോടെ ന്യൂ ജെന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ രംഗത്തെത്തി. നങ്ങ്യാര്‍കുളങ്ങര റെയില്‍വേ ലവല്‍ ക്രോസിനു സമീപം ജലജാസുരനെ അജ്ഞാതന്‍ പട്ടാപകല്‍ വീട്ടില്‍ കയറി കഴുത്തു ഞെരിച്ചുകൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ആലപ്പുഴ എസ്. പിയുടെ വീടിന് സമീപം നടന്ന കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും തുമ്പുണ്ടായില്ല. കേസ് െ്രെകംബ്രാഞ്ചിനു വിട്ടെങ്കിലും ഫലമുണ്ടായില്ല. ഇനി സി.ബി.ഐക്ക് കേസ് കൈമാറുമെന്നാണ് അറിയുന്നത്. 

കഴിഞ്ഞ ജനുവരിമുതല്‍ ഗുണ്ടാ സംഘത്തിന്റെ കത്തിക്ക് വിശ്രമമുണ്ടാകാഞ്ഞതിന്റെ കാരണം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം. ജനുവരിയില്‍ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസ് കൊല്ലപ്പെട്ടു. ഫെബ്രുവരി 10നു ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകന്‍ കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണു (24)വിനെ വടിവാള്‍ സംഘം വെട്ടിക്കൊന്നു. ഊട്ടുപറമ്പ് ലവല്‍ ക്രാസിന് സമീപം പട്ടാപകലായിരുന്നു അക്രമം. സമീപമുള്ള വീട്ടില്‍ അഭയം തേടി വിഷ്ണു ഓടിയെങ്കിലും പിന്നാലെ എത്തിയവര്‍ ക്രൂരമായി വെട്ടുകയായിരുന്നു. ഉല്ലാസ് വധത്തിനു പ്രതികാരമായിരുന്നു ജിഷ്ണുവിനെ വധിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട 16 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ സൂത്രധാരന്‍ സുഷിഷ് (34) ഗള്‍ഫിലേക്കു കടന്നു.

ഫെബ്രുവരി 11നു ക്വട്ടേഷന്‍ സംഘത്തിന്റെ കുടിപ്പകയ്ക്കു കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍ സുമേഷ് (30) ഇരയായി. നിരവധി ക്വട്ടേഷന്‍ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. കരവാറ്റ വടക്ക് കാരമുട്ട് വാലുചിറയില്‍ പുഷ്പാംഗദന്റെ മകന്‍ സുജിത് കൊല്ലപ്പെടുന്നത് മാര്‍ച്ച് ആറിനാണ്. ഇതിനുപിന്നിലും ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ് പറയുന്നു. വടിവാള്‍ പ്രയോഗം ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്നാണു പോലീസ് പറയുന്നത്. 

ഇരുവശത്തും വായ്ത്തലയുള്ള കോടാലിയാണ് ഇപ്പോഴത്തെ കൊലയായുധം. ഇത് ഉപയോഗിക്കാനുള്ള പരിശീലനവും ഇവര്‍ നേടിയിട്ടുണ്ട്. സംഘത്തിലെ ആളുകളുടെ ശരീരഘടന അനുസരിച്ചുള്ള ആയുധങ്ങളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്. നീളമുള്ളവര്‍ നീണ്ടതും കൂര്‍ത്തതുമായി കമ്പി പ്രയോഗിക്കും. ആധുനിക കശാപ്പ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നവരും ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുണ്ട്. കൂട്ടമായി കൊലപാതകത്തിനായി ഇറങ്ങുമ്പോള്‍ സംഘത്തിലെ ഓരോരുത്തര്‍ക്കും കൃത്യമായ ജോലി വീതിച്ചുനല്‍കുക പതിവാണ്. ഇര രക്ഷപെടാതിരിക്കാന്‍ ആസൂത്രണം കൃത്യമായി നിര്‍വഹിക്കും. ആദ്യ ശ്രമം പാളിയാല്‍ പകരമുള്ള വഴിയും ഇവര്‍ മുന്‍കൂട്ടി കണ്ടെത്തിയിരിക്കും. 

കൃത്യത്തിന് ശേഷം രക്ഷപെടാനുള്ള വഴിയും ഇവര്‍ നേരത്തെ തന്നെ നിശ്ചയിക്കും. കൃത്യനിര്‍വഹണത്തിനുശേഷം ഇവര്‍ ഒന്നിച്ചു രക്ഷപ്പെടാറില്ല. അതുപോലെ മൊെബെല്‍ ഫോണ്‍, സ്വിംകാര്‍ഡ് എന്നിവ കൊണ്ടുനടക്കാറുമില്ല. ചില അവസരങ്ങളില്‍ ഒരുഫോണ്‍ ഇവര്‍ െകെയില്‍വയ്ക്കാറുണ്ട്. കൂട്ടാളികളുമായി സംസാരിക്കാന്‍ മാത്രമേ ഇത് ഉപയോഗിക്കൂ. പുതിയ സി.ഐ. ഹരിപ്പാട്ട് എത്തിയതോടെ ക്വട്ടേഷന്‍ സംഘം തലവലിച്ച മട്ടാണ്. എങ്കിലും ഇവര്‍ തക്കം പാര്‍ത്തിരിക്കും. ഇവരെ സംരക്ഷിക്കുന്ന ചില വമ്പന്മാര്‍ പകല്‍മാന്യന്മാരും സാംസ്‌ക്കാരിക രാഷ്ട്രീയ ലോകത്തെ നക്ഷത്രങ്ങളുമാണ്. ഗുണ്ടകളെ നേരിടാനായി കഴിഞ്ഞ 13നാണു പോലീസ് ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ ദ്രുതകര്‍മ സേനയ്ക്ക് രൂപംനല്‍കിയത്. ജില്ലയിലെ ക്രിമിനല്‍ സ്വഭാവമുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം.

ദ്രുതകര്‍മസേനയ്ക്കു രൂപംനല്‍കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ മുപ്പതില്‍പരം ക്രിമിനലുകളെപ്പറ്റിയുള്ള വിവരങ്ങളാണു പൊതുജനം ഇവര്‍ക്ക് നല്‍കിയത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഗുണ്ടാവിളയാട്ടം പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഗുണ്ടാ ആക്രമണങ്ങളില്‍ മുന്നില്‍ ആലപ്പുഴയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആലപ്പുഴയില്‍ ഏറ്റവും അധികം ഗുണ്ടകളുള്ളത് ഹരിപ്പാട്ടാണെന്നുള്ളതാണു മറ്റൊരു സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends