Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

രാമന്‍ വക്കീല്‍ പതിനെട്ടടവും പയറ്റിയിട്ടും ദിലീപിന് ജാമ്യമില്ല; ചെയ്ത കുറ്റത്തിന്റെ ക്രൂരത വെള്ളപൂശാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടി; ഗണേഷിന്റെ വാദവും പൊളിയുന്നു

18 SEPTEMBER 2017 12:59 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം കിട്ടാത്തതോടെ ആകെ സങ്കടത്തിലാണ് കാവ്യയും കുടുംബവും. ശബരിമലയില്‍ പോകാനായി മാലയിട്ടിരിക്കുന്ന ദിലീപിന് കുറേനാള്‍ വ്രതം നോക്കേണ്ടി വരും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. നേരത്തെ ഹൈക്കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. വീണ്ടും ഹൈക്കോടതിയിലേക്ക് ജാമ്യത്തിനായി പോകുകയാണ് ദിലീപ്. എന്നാല്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. 

ജാമ്യം കിട്ടുമെന്ന വളരെ പ്രതീക്ഷയിലായിരുന്നു കാവ്യയും ബന്ധുക്കളും. പക്ഷെ കോടതി വിധി എതിരായതോടെ കാവ്യയുടെ ഭാവിയാണിനി അറിയേണ്ടത്. കാവ്യമുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഏറ്റവും പ്രധാനം. 

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാത്രി 10 മണിയോട് കൂടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചത് സംശയാസ്പദം. സംഭവം നടന്ന ദിവസമാണ് ദിലീപ് ലാല്‍ഡ് ഫോണിലേക്ക് വിളിച്ചത്. സംഭവം നടന്ന ദിവസം രാത്രി 12.30 വരെ ദിലീപ് പലരുമായും സംസാരിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ട്. പള്‍സര്‍ സുനി ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം ദിലീപും ഉത്തരവാദിയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്നുണ്ടാകും.

കേസില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ കേസില്‍ നാദിര്‍ഷയ്ക്കും കാവ്യയ്ക്കുമെതിരായ അന്വേഷണം പൊലീസ് തുടരും. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടിലാണ് ഇരുവരും.

ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.ശനിയാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, സി.ആര്‍.പി.സി 162 പ്രകാരം 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതും ആദ്യ കുറ്റ പത്രത്തില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് ഗൂഢാലോചന നടത്തിയതായി ആരോപണമുള്ളതെന്നും അതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (2 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (2 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (4 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (4 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (4 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (4 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (4 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (4 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (7 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (7 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (8 hours ago)

Malayali Vartha Recommends