വേങ്ങരയിൽ കെ. ജനചന്ദ്രൻ ബിജെപി സ്ഥാനാർഥി

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ. ജനചന്ദ്രൻ ബിജെപി സ്ഥാനാർഥി. ബിജെപി ദേശീയ കൗണ്‍സിൽ അംഗമാണ് ജനചന്ദ്രൻ. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ജനചന്ദ്രനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറും നാമനിർദേശക സമർപ്പിച്ച് പ്രചാരണ രംഗത്ത് സജീവമായി. ശിവസേന സ്ഥാനാർഥി പി. ശിവദാസനും എസ്ഡിപിഐ സ്ഥാനാർഥി കെ.സി. നസീറും മത്സരരംഗത്തുണ്ട്.
https://www.facebook.com/Malayalivartha






















