ഭാര്യയെന്ന് പരസ്യമായി അംഗീകരിക്കാന്‍ യുവാവ് തയ്യാറായില്ല; ഒടുവിൽ ജനനേന്ദ്രിയം മുറിച്ച് പണി കൊടുത്ത് യുവതി

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയാണ് കസ്റ്റഡിയിലായത്. ഇവര്‍ മുമ്പേ പരിചയക്കാരനാണെന്നും രജിസ്റ്റര്‍ വിവാഹം കഴിച്ചവരാണെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് പലപ്പോഴും പല ഹോട്ടലുകളില്‍ ഇവര്‍ മുറിയെടുത്ത് കഴിഞ്ഞിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇന്നു രാവിലെയാണ് ഇരുവരും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തത്. അധിക സമയം കഴിയും മുമ്പ് ആക്രമണവും നടന്നിരുന്നു.
പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനെയാണ് (26) യുവതി ആക്രമിച്ചത്. ജനനേന്ദ്രിയം 70 ശതമാനവും മുറിഞ്ഞ നിലയിലാണ്. രക്തമൊലിപ്പിച്ച് രാവിലെ മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ യുവാവിനെ ലോഡ്ജ് ജീവനക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ വേണ്ടിവന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
രജിസ്റ്റര്‍ വിവാഹം കഴിച്ചുവെങ്കിലും ജീവിത പങ്കാളിയായി പരസ്യമായി യുവാവ് അംഗീകരിക്കാന്‍ തയ്യാറാതിരുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. യുവാവ് തന്നെ ഉപേക്ഷിച്ചേക്കുമെന്ന ആശങ്കയും യുവതിക്കുണ്ടായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട യുവതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ താന്‍ സ്വയം ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറയുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് മുറിച്ചതെന്ന് യുവതിയും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















