നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ്കേസിൽ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി

നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. ചെന്നൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പളനിസ്വാമി കേരളത്തിന് ഉറപ്പ് നൽകിയത്.
തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പരാതി. ചിട്ടിക്കമ്പനി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും.
സംഭവം നടന്നത് കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പോലീസിന് പരമിതി ഉണ്ട്. അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തണം. കേസിൽ ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലീസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും പിണറായി വിജയന് നിർദേശിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്നാട് പോലീസിന് ആവശ്യമായ നിർദേശം നല്‍കുമെന്ന് പളനിസ്വാമി ഉറപ്പു നല്കി.
കൂടിക്കാഴ്ചയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നദീജലം പങ്കിടുന്നതു സംബന്ധിച്ച പ്രശ്നങ്ങളും കേരള മുഖ്യമന്ത്രി ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താമെന്ന് ധാരണയായി. പിന്നീട് ആവശ്യമാണെങ്കില്‍ മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha






















