Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

റിയൽ എസ്‌റ്റേറ്റ് ബ്രോക്കറുടെ മരണത്തിൽ അഭിഭാഷകൻ സിപി ഉദയഭാനുവിനെതിരെ കുരുക്ക് മുറുകുന്നു

02 OCTOBER 2017 05:02 PM IST
മലയാളി വാര്‍ത്ത

അങ്കമാലി നായത്തോട് സ്വദേശിയും റിയൽ എസ്‌റ്റേറ്റ് ബ്രോക്കറുമായ രാജീവിന്റെ കൊലയിൽ പ്രമുഖ അഭിഭാഷകൻ സിപി ഉദയഭാനുവിനെതിരെ കുരുക്ക് മുറുകുന്നതായി സൂചന. കേസിൽ തന്റെ നിരപരാധിത്വം സി.പി.എം നേതൃത്വത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഉദയഭാനു ബോധിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് സർക്കാരിന്റെ നിലപാട്. അതിനിടെ കേസിൽ ചക്കര ജോണി അറസ്റ്റിലായതും നിർണ്ണായകമാണ്. രാജീവിന്റെ ബന്ധുക്കൾ ഉദയഭാനുവിനെതിരെ പരസ്യമായ നിലപാട് എടുത്തു കഴിഞ്ഞതോടെ ഉദയഭാനുവിനെ കേസിൽ പ്രതിചേർക്കേണ്ടി വരുമെന്നാണ് പൊലീസ് നിലപാട്.

അതിനിടെ ഉദയഭാനുവിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് തന്ത്രങ്ങൾ നടക്കുന്നതായി രാജീവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു . ഹൈക്കോടതിയിൽ നിന്ന് ഉദയഭാനുവിന് മുൻകൂർ ജാമ്യം എടുക്കാൻ സാഹചര്യമൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് ഉയരുന്ന വിമർശനം. അതിനിടെ പിടിയിലായ ചക്കര ജോണി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നത് പൊലീസിനെ കുടുക്കുന്നുണ്ട്ചോദ്യങ്ങളോട് കൃത്യമായി ജോണി പ്രതികരിക്കുന്നില്ല, വക്കീലിന്റെ പങ്ക് സമ്മതിക്കുന്നില്ല. ഉദയഭാനുവിനെ പോലൊരു പ്രമുഖനെ കൃത്യമായ തെളിവില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. തൃശൂർ റൂറൽ എസ്‌പി യതീഷ് ചന്ദ്ര ഇക്കാര്യങ്ങൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിട്ടുണ്ട്. കരുതലോടെ നീങ്ങാനാണ് ബെഹ്‌റ നൽകിയിരിക്കുന്ന നിർദ്ദേശവും.

ചോദ്യം ചെയ്യലിനോട് തന്ത്രപൂർവ്വമാണ് ചക്കര ജോണി പ്രതികരിക്കുന്നത്. വക്കീലിന്റെ പങ്ക് തള്ളിക്കളയുകയാണ് ചക്കര ജോണി. ഇത് പൊലീസ് വിശ്വസിക്കുന്നുമില്ല. ചോദ്യം ചെയ്യലിൽ ഒരിടത്തും ഉദയഭാനുവിന്റെ പേര് പറയാതിരിക്കാനും ശ്രമമുണ്ട്. ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമാണെന്ന് പൊലീസ് പറയുന്നു. രാജീവ് കൊല്ലപ്പെട്ട ഉടൻ തന്നെ നാല് പ്രതികളെ പൊലീസ് പിടിച്ചിരുന്നു. ചക്കര ജോണിയേയും കൂട്ടാളിയേയും പിടിച്ചതോടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം അഴിക്കുള്ളിലായി. ഉദയഭാനുവിനെതിരെ രാജീവ് കൊടുത്ത പരാതിയും പൊലീസിന് മുന്നിലുണ്ട്. തനിക്കെതിരെ വധഭീഷണിയും രാജീവ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അഡ്വക്കേറ്റ് ഉദയഭാനുവുമായുള്ള സ്വത്ത് തർക്കും പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ ഫോൺ വിളിയുടെ രേഖകൾ കിട്ടയതു കൊണ്ട് ഉദയഭാനുവിനെ കസ്റ്റഡിയിൽ പൊലീസിന് എടുക്കാം.
എന്നാൽ മതിയായ തെളിവു ശേഖരണത്തിന്റെ പേരിൽ അറസ്റ്റ് വൈകിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. കോടതി അവധിയാണിപ്പോൾ. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് ഉദയഭാനുവിന് ശ്രമിക്കാനാകില്ല. ഇത് മനസ്സിലാക്കിയുള്ള കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. നാളെ തന്നെ ഉദയഭാനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത. നിലവിൽ രാജീവിന്റെ മുൻ പരാതി മാത്രമാണ് ഉദയഭാനുവിനെതിരെ ഉള്ളത്. ഇതു വച്ച് കൊലക്കേസിൽ ഉദയഭാനുവിനെ പ്രതിചേർക്കാനാകില്ല. ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനാകും ഉദയഭാനുവിന്റെ ശ്രമം. അതിനിടെ ഉദയഭാനുവിന്റെ അറസ്റ്റ് ഒഴിവാക്കാൻ ജ്യൂഡീഷ്യറിയിലെ ചില ഉന്നതരും ശ്രമിക്കുന്നതായി രാജീവിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നു .

എന്നാൽ ഒരു തരത്തിലെ സ്വാധീനവും കേസിൽ നടക്കില്ലെന്ന് പൊലീസും പറയുന്നു. തെളിവുകൾ എതിരാണെങ്കിൽ കേസിൽ പ്രതിയാകേണ്ടി വരുമെന്ന സൂചന സി.പി.എം നേതൃത്വവും ഉദയഭാനുവിന് നൽകിയിട്ടുണ്ട്. അതിനിടെ കേസിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന നിലപാടിലാണ് ഉദയഭാനു ഇപ്പോഴും ഉറച്ചുനിൽക്കുന്നു . ജനപക്ഷത്ത് നിന്ന് കേസു നടത്തിയതു കൊണ്ട് തന്നെ ശത്രുക്കൾ ഏറെയാണ്. അവരെല്ലാം തനിക്കെതിരെ ഒരുമിച്ചതായാണ് ഉദയഭാനുവിന്റെ വാദം .
അതിനിടെ കൊല്ലപ്പെട്ട കേസിൽ പിടിവലിക്കിടയിൽ രാജീവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം . കൃത്യം നടന്ന ദിവസം തർക്കം കൈയാങ്കളിയിലെത്തി. തുടർന്ന് രാജീവിനെ മർദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ് കെട്ടി ഓട്ടോറിക്ഷയിൽ വാടക വീട്ടിലേക്കു കൊണ്ടുപോയെന്നാണു സംശയിക്കുന്നത്. പൊലീസ് നടത്തിയ തെരച്ചിലിൽ കൃഷിയിടത്തിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കൈകൾ രണ്ടും മുന്നിലേക്ക് കെട്ടിയും തലയിൽ മുവിവേറ്റ നിലയിലാണ് കാണപ്പെട്ടത് . എന്നാൽ മരണകാരണം മുറിവല്ലെന്നും ശ്വാസംമുട്ടിയാണു മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തോട്ടത്തിലെത്തിയ തൊഴിലാളികൾ രാജീവിന്റെ സ്‌കൂട്ടർ മറിഞ്ഞ് കിടക്കുന്നത് കണ്ട് വിവരം വീട്ടിൽ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകൻ അഖിൽ പരാതിയും നൽകിയിരുന്നു.
പണം കടം കൊടുത്തതിനുള്ള രേഖകൾ കൈവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളിൽ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തർക്കത്തിൽ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിരവധി കള്ളക്കേസുകൾ നൽകിയിരുന്നെന്നും പറയുന്നു. രാജീവ് കരാറെടുത്ത തോട്ടത്തിൽ നേരത്തെ ഒന്നു രണ്ടുതവണ ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഉദയഭാനുവിന് അറിയാമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ രാജീവ് അക്രമത്തിനിരയായത് പൊലീസിനെ അറിയച്ചത് ഉദയഭാനുവല്ലെന്നും പൊലീസ് സ്ഥിരീകരിക്കുന്നു . സംഭവവുമായി ബന്ധമുള്ള മറ്റൊരാളാണ് പൊലീസിനെ ഇക്കാര്യം ഫോണിൽ അറിയിച്ചത്. കൊലപ്പെടുത്തുകയെന്നതിൽ നിന്ന് വിഭന്നമായി രേഖകൾ നേടാനുള്ള ആക്രമണമാകാം നടന്നതെന്നും അതുകൊണ്ട് തന്നെ പൊലീസ് പറയുന്നു .
കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ അഡ്വക്കേറ്റ് ഉദയഭാനുവിന്റെ അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി മാറി. സാമ്പത്തിക ഇടപാടിൽ കൃത്രിമം നടത്തിയെന്ന പേരിൽ രാജീവും അഭിഭാഷകനും തമ്മിൽ തെറ്റി. രാജീവ് അഭിഭാഷകനിൽനിന്ന് മൂന്നു കോടി രൂപയും ജോണിയിൽനിന്നു രണ്ടരക്കോടിയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. പണം നൽകിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവിൽനിന്നു വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നൽകാൻ രാജീവ് തയാറായില്ല. രേഖകൾ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷൻ നൽകിയതായി പൊലീസ് പറയുന്നു.
ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയിൽ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകക്കെടുത്ത് പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഉദയഭാനുവിനും അറിവുണ്ടായിരുന്നുവെന്നാണ് സംശയം. ഇക്കാര്യത്തിൽ ചക്കര ജോണിയുടെ മൊഴി നിർണ്ണായകമാകും. ഉദയഭാനുവിനെതിരെ ചക്കര മൊഴി കൊടുത്തുവെന്നാണ് സൂചന. ഇതിൽ കൂടുതൽ വിശദമായ അന്വേഷണം പൊലീസ് നടത്തും. അതിന് ശേഷം മാത്രമേ ഉദയഭാനുവിന്റെ അറസ്റ്റിൽ പൊലീസ് അന്തിമ തീരുമാനം എടുക്കൂവെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends