Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

പ്രതീക്ഷയോടെ ബിജെപി... ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കം, വന്‍സുരക്ഷയില്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും

03 OCTOBER 2017 07:47 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറവരെയാണ് യാത്ര. 

ഈ പദയാത്രയില്‍ അമിത്ഷാ പങ്കെടുക്കും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, വി.മുരളീധരന്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

തിങ്കളാഴ്ച രാത്രിയാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബേക്കലില്‍ എത്തി അവിടെ തങ്ങുന്ന അമിത് ഷാ ഇന്ന് രാവിലെ ഒന്‍പതുമണിയോടെ റോഡ് മാര്‍ഗം പയ്യന്നൂരിലെത്തും. ഇതിനുമുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം 12 മണിയോടെ അവസാനിക്കും. ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് മൂന്നിന് ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് അമിത്ഷാ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുക. അമിത്ഷായുടെ വരവ് പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹത്തിനു നടുവിലാണ് തിങ്കളാഴ്ച മുതല്‍ പയ്യന്നൂര്‍.
ഹരിയാനയില്‍ നിന്നുള്ള എം.പി.മാരും എം.എല്‍.എമാരും നേതാക്കളും അടങ്ങുന്ന നൂറ്് പേര്‍ ആദ്യ ദിവസത്തെ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുണ്ട്. യാത്ര നയിക്കുന്ന കുമ്മനം രാജശേഖരന്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പയ്യന്നൂരിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ പങ്കെടുക്കും. പയ്യന്നൂര്‍ ശ്രീപ്രഭാ ഓഡിറ്റോറിയത്തില്‍ 10,000 പേര്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. ദൂരെനിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണിത്. 20 കൗണ്ടറുകളിലായി വെജിറ്റബിള്‍ ബിരിയാണിയാണ് വിതരണം ചെയ്യുക.

പയ്യന്നൂര്‍ ടൗണിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങി സെന്‍ട്രല്‍ ബസാറില്‍ സംഗമിച്ചാണ് ജാഥ പ്രയാണം തുടങ്ങുക. പയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഏഴിലോട്ട് അരമണിക്കൂര്‍ വിശ്രമിക്കും. ആറുമണിക്ക് പിലാത്തറയിലെത്തുകയും തുടര്‍ന്ന് പൊതുയോഗം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends