ദിലീപിന്റെ ഇന്നത്തെ ജാമ്യാപേക്ഷ വിധിയിൽ താരങ്ങൾക്കും ആശങ്ക; സിനിമ സംഘടനകൾ രംഗത്ത്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വിധി പറയും. കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്‌റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ജസ്‌റ്റിസ് പി. ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്‌ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്‌ഥര്‍ ലക്ഷ്യമിടുന്നു.
പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത്. കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള വസ്‌ത്രവില്‍പ്പനശാലയായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു.

ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റപത്രം തയാറാക്കുന്നതിന്റെ അവസാന മിനുക്കുപണികളിലാണ് പോലീസ്. ഏതാനും പേരെക്കൂടി ചോദ്യംചെയേ്ണ്ടതുേണ്ടെന്നും നാദിര്‍ഷായെ വേണമെങ്കില്‍ വിളിപ്പിക്കുമെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നല്‍കും. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങളില്‍നിന്നാണ് കേസ് സംബന്ധിച്ച ചില വിവരങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടുള്ളത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയാണ് ദിലീപ് പള്‍സര്‍ സുനിക്കു വാഗ്‌ദാനം ചെയ്‌തതെന്നും പിടിക്കപ്പെട്ടാല്‍ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ദിലീപിനെ സംബന്ധിച്ച് ഇന്നത്തെ ജ്യാമാപേക്ഷ വിധി നിർണായകമാണ്. കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഇന്നത്തെ വിധി. എന്നാൽ ഹൈക്കോടതി ദിലീപിനെ കൈവിട്ടാല്‍ സുപ്രീം കോടതി അഭിഭാഷകനെ രംഗത്തിറക്കാൻ സിനിമാ സംഘടനകളുടെ നീക്കവും ശക്തമാകുകയാണ്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ രംഗത്തെ പ്രമുഖന്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയത്. ദിലീപിനെ ജാമ്യത്തിലിറക്കാന്‍ സിനിമാ സംഘടനകള്‍ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച.

https://www.facebook.com/Malayalivartha























