Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കണ്ടകശ്ശനിയൊഴിഞ്ഞു... ജനപ്രിയന്‍ പുറത്തേക്ക്... ജയിലിൽ നിന്നിറങ്ങുന്ന ദിലീപിനെ സ്വീകരിക്കാൻ ഫാൻസുകാർ മത്സരത്തിൽ...

03 OCTOBER 2017 02:45 PM IST
മലയാളി വാര്‍ത്ത

രാമലീലയുടെ വിജയത്തോടെ ദിലീപിന് ശുക്രൻ തെളിഞ്ഞെന്നും, വൈകാതെ ജാമ്യം ലഭിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനം ഫലിച്ചു. ദിലീപിന്റെ കുടുംബത്തെപോലും ഞെട്ടിച്ചായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. സൂപ്പർ താരങ്ങൾ മലയാള സിനിമയെ അടക്കി വാണിരുന്ന 2000- കാലത്ത് ദിലീപ് സൂപ്പർ സ്റ്റാറാകുമെന്നു പ്രവചിച്ച അതേ ജോത്സ്യനാണ് അത്ഭുത പ്രവചനം നടത്തിയത്. ദിലീപ് മലയാള സിനിമയുടെ അധിപനാകുമെന്നായിരുന്നു അന്നത്തെ പ്രവചനം. മീശ മാധവൻ സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിൽ ദിലീപ് മുടിചൂടാ മന്നനായി.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകൾ തുടർച്ചയായി പൊളിഞ്ഞതും അക്കാലത്ത് ദിലീപിനു മുതൽകൂട്ടായി. എന്നാൽ ഉയർച്ചക്കിടെ വീഴ്ച്ചയുണ്ടാകുമെന്ന ജോത്സ്യന്‍റെ പ്രവചനം മാത്രം സൂപ്പർ താരം മറന്നു. നടി കേസിൽ അറസ്റ്റിലായതിനു പിന്നാലെ കോടികളുടെ ബിസിനസ് സാമ്രാജ്വവും ദിലീപിനു നഷ്ടമായി തുടങ്ങിയിരുന്നു. ഇതോടെയാണ് പഴയ ജോത്സ്യനെ താര കുടുംബം തേടി പിടിച്ചത്. ദിലീപിന്‍റെ ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്‍റെ വെളിപ്പെടുത്തൽ. പ്രവചനം ഫലിച്ചതോടെ ജ്യോത്സ്യനെ കാണാൻ ആളുകളുടെ തിരക്കും കൂടി.

ദിലീപിന്റെ ജാമ്യം ആഘോഷമാക്കാനൊരുങ്ങി ഫാന്‍സ് അസോസിയേഷനും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. പുറത്തിറങ്ങുന്ന താരത്തിന് വന്‍സ്വീകരണം നല്‍കാനാണ് ആരാധകരുടെ തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് പൊലീസിന് നൽകണം, 1 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണം.

മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയതെന്നുമാണ് മൂന്നാം വട്ടം ജാമ്യത്തിനായി സമീപിച്ചപ്പോൾ ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നരകോടിയുടെ ക്വട്ടേഷനെന്നാണ് ജാമ്യാപേക്ഷയിൽ വാദം നടക്കവേ പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തിനുശേഷം പൊലീസ് പിടികൂടിയാൽ മൂന്നു കോടി നൽകാമെന്നും ദിലീപ് പറഞ്ഞു. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്നും പൾസർ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. സഹതടവുകാരൻ വിപിൻലാലിന്റെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.

ക്വട്ടേഷൻ തുക വാങ്ങിയശേഷം രക്ഷപ്പെടാനായിരുന്നു സുനിയുടെ പദ്ധതി. എന്നാൽ കൂട്ടുപ്രതി സമ്മതിക്കാത്തതിനാൽ കോടതിയിൽ കീഴടങ്ങാൻ എത്തുകയായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കാവ്യയുടെ ഡ്രൈവർ സാഷ്കിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പൾസർ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തി എന്നു മൊഴി നൽകിയ ആളെയാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.

ദിലീപിനെ വിചാരണത്തടവുകാരനാക്കാനാണ് ശ്രമമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചത്. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിൽ ദിലീപിന് പങ്കില്ല. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയിൽ പോലും കൃത്യമായ അന്വേഷണം നടന്നില്ല. പൾസർ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണ്. അന്വേഷണ വിവരങ്ങൾ തന്റെ കക്ഷിയെ അറിയിക്കുന്നില്ല.

ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണ്. അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ദിലീപിന് സ്വാഭാവിക ജാമ്യം അനുദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു. ഒന്നര മണിക്കൂർ സമയമാണ് വാദത്തിനായി ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി അനുവദിച്ചത്.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂത്തിയാകും. കേസിൽ ഈയഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ഇപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ദിലീപിന്റെ വീട്ടുകാര്‍ ഈ ജോത്സ്യനെ വീണ്ടും കണ്ടിരുന്നു. അദേഹത്തിന്റെ കൂടി നിര്‍ദേശപ്രകാരമാണ് രാമലീലയുടെ റിലീസിംഗ് നീട്ടിവച്ചതും. ഒക്‌ടോബര്‍ മാസം ദിലീപിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പടിയിറക്കമാകുമെന്നും സിനിമയിലും ജീവിതത്തിലും ഇനി ഉയരങ്ങളാകും കാത്തിരിക്കുകയെന്നും ജോത്സ്യന്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് വീട്ടിലെത്തിയാലുടന്‍ ജോത്സ്യനെ പോയി കാണാനും ചില ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താനുമുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends