Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ടതിൽ ഉണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന അഡ്വക്കേറ്റ് സന്തോഷ്

07 OCTOBER 2017 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ട അഭിഭാഷകന്‍ സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയുണ്ടായി. മുന്‍പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു അഡ്വക്കേറ്റ് കെസി സന്തോഷ്. ദിലീപിനെ കുറിച്ച് ചില കാര്യങ്ങള്‍ സന്തോഷ് വെളിപ്പെടുത്തുന്നു.

ഡി സിനിമാസ് കയ്യേറ്റ ഭൂമിയാണെന്ന് കാട്ടി പരാതി നല്‍കിയ ആളാണ് അഡ്വ. സന്തോഷ്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ അജ്ഞാതര്‍ സന്തോഷിന്റെ വീട് ആക്രമിച്ചു. ഈ ആക്രമണം ദിലീപ് അറിഞ്ഞ് കൊണ്ടുള്ള പദ്ധതിയാണ് എന്ന് സന്തോഷ് പ്രതികരിച്ചു.

തനിക്ക് നേരെ ഇതിന് മുന്‍പും ഇത്തരത്തില്‍ ആക്രമണശ്രമങ്ങളും ഭീഷണിയും ഉണ്ടായിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു കാര്യം ദിലീപ് ചെയ്യുമോ എന്ന സംശയം സ്വാഭാവികമായും ഉയരാം. എന്നാല്‍ ദിലീപിന് ഇത് ചെയ്യാന്‍ അന്ന് മാത്രമേ സാധിക്കൂ എന്ന് സന്തോഷ് പറയുന്നു.

ജാമ്യം ലഭിച്ച ഉടന്‍ ദിലീപ് ഇത് ചെയ്യുമോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകും എന്നതാണ് അതിന് കാരണം. അത് ദിലീപിന്റെ അതിബുദ്ധിയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പോലൊരൊള്‍ ഉള്‍പ്പെടുമോ എന്ന സംശയം ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. അങ്ങനെ തന്നെ വിശ്വസിക്കുന്നവരും ഇപ്പോഴുമുണ്ട്. ദിലീപിന്റെ വിജയവും അത് തന്നെയാണ്. ദിലീപുമായി 45 വര്‍ഷത്തെ പരിചയമുണ്ട് അഡ്വ. സന്തോഷിന്.

കുട്ടിക്കാലം മുതലേ ദിലീപിനെ അറിയാം. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന് ഉള്‍പ്പെടെ ദിലീപിന് പല കാര്യങ്ങളിലും താന്‍ സഹായം ചെയ്ത് കൊടുത്തിരുന്നു എന്നും സന്തോഷ് പറയുന്നു.

തങ്ങള്‍ അകന്നത് വ്യക്തിപരമായ കാരണത്താലാണ്. പല കാര്യങ്ങളിലും ദിലീപിനോട് യോജിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ സുഹൃദ്ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കാരണം പുറത്ത് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്തോഷ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സന്തോഷില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. ദിലീപിന്റെ വ്യക്തിപരമായ പല കാര്യങ്ങളും അറിയാവുന്ന ആള്‍ എന്ന നിലയ്ക്കാണ് മൊഴി എടുത്തത്. അതുമായി ബന്ധപ്പെട്ട ആശങ്കയായിരിക്കാം ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നും സന്തോഷ് പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സന്തോഷിന്റെ ആലുവയിലെ വീടിന് നേര്‍ക്ക് അജ്ഞാതര്‍ ആക്രമണം നടത്തിയത്. വീട്ടിലേക്ക് അക്രമികള്‍ കല്ലും ഗുണ്ടും വലിച്ചെറിയുകയായിരുന്നു. സന്തോഷ് വീട്ടിലുള്ളപ്പോഴാണ് സംഭവം.ഗെയ്റ്റിന് മുന്നിലിട്ട് അക്രമികള്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഓടിച്ചെല്ലുമ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടുവെന്ന് സന്തോഷ് പറയുന്നു. ആക്രമണത്തെക്കുറിച്ച് ആലുവ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.ദിലീപിന്റെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ദേവസ്വം ഭൂമി കയ്യേറി നിര്‍മ്മിച്ചതാണ്. അത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സന്തോഷ് പറയുന്നു. ആ കേസ് ഇപ്പോള്‍ നടക്കുകയാണ്.

ആ ഭൂമിയുടെ ആധാരത്തിന്റെ മുന്‍ കൈവശാവകാശി ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പട്ടയം ലഭിക്കില്ല. മാത്രമല്ല ആ പ്ലോട്ടില്‍ നിന്നും ഹൈവേയ്ക്കായി ഭൂമി എടുത്തപ്പോള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല.മുമ്പ് 5 തവണയായി 32 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമി എന്ന നിലയ്ക്ക് മുതല്‍ക്കൂട്ടുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. ഈ ഭൂമിയാണ് പെട്ടെന്ന് ഒരു നാള്‍ ദിലീപ് സ്വന്തമാക്കിയത്. താന്‍ കേസ് നല്‍കിയതില്‍ ദിലീപിന് അമര്‍ഷമുണ്ടെന്നും അത് പല തരത്തില്‍ പുറത്ത് വന്നിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (47 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends