മോദിയുടെ ജിഎസ്ടിയ്ക്ക് പുല്ലുവില, ലാഭം ഹോട്ടല്‍ കച്ചവടക്കാര്‍ക്ക്, ലാഭം കൊഴ്ത്ത് കേരളത്തിലെ ഹോട്ടലുടമകള്‍

ജിഎസ്ടി വന്നതോടെ കേരളജനതയ്ക്ക് മാത്രമല്ല രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പണികിട്ടിയിരിക്കുകയാണ്. എന്താണ് ജിഎസ്ടി എന്നും ഇപ്പോഴും ആര്‍ക്കും ഒരുപിടിയുമില്ല. ഹോട്ടലില്‍ ഭക്ഷണം കഴിച്ചാല്‍ ജിഎസ്ടി, പച്ചക്കറി വാങ്ങിയാല്‍ ജിഎസ്ടി, വെറുമൊരു പെന്‍സില്‍ വാങ്ങിയാല്‍ പോലും ജിഎസ്ടി. ജിഎസ്ടി കാരണം ഹോട്ടലുകാരും മറ്റ് വന്‍കച്ചവടക്കാരുമാണ് രക്ഷപ്പെട്ടതെന്ന് വേണം പറയാന്‍.ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച ശേഷം ബില്ലടിച്ച് കൈയില്‍ തരുമ്പോള്‍ ജിഎസ്ടിയുടെ തുക കണ്ട് കഴിച്ചവര്‍ ഒന്ന് കണ്ണുതള്ളിപോകും. ജിഎസ്ടിയുടെ തുക കാണുമ്പോഴേ തീരുമാനിക്കും ഇനി മുതല്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന്.
മാര്‍ക്കറ്റില്‍ കപ്പയും തേങ്ങയും വിറ്റ് കഴിയുന്ന പ്രായമായ കച്ചവടക്കാരിയോട് ജിഎസ്ടി എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയുന്നത് അറിയില്ലെന്നായിരിക്കും.ചാനല്‍ ചര്‍ച്ചകളില്‍ ജിഎസ്ടിയെ കുറിച്ച് വാതോരാതെ ചര്‍ച്ച ചെയ്യുന്നു.എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ജിഎസ്ടി കൊണ്ട് എന്ത് ഉപയോഗമാണുള്ളതെന്ന് ആരും പറയുന്നില്ല.യഥാര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്ക് ജിഎസ്ടി തലവേദന തന്നെയാണ്.
മോദി സര്‍ക്കാരിന്റെ ജിഎസ്ടി എന്ന പുതിയ കണ്ടെത്തല്‍ ഇനിയെന്നും തീരാപ്രശ്‌നമാണ്.നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതാകാന്‍ പോകുന്നത്.
ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും.
ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്.
ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ജി ഡി പി നിരക്കില്‍ 1 ശതമാനം സംഭാവന പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha























