വാഗമണ്‍ സിമി ക്യാമ്പ്: കേസില്‍ മന്‍സാര്‍ ഇമാം മാപ്പുസാക്ഷിയാകും

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പുസാക്ഷിയാകും. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാളെ ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ നിന്നുമാണ് അറസ്റ്റു ചെയ്‌തത് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്‌റ്റഡിയിലാണ്. വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 30 പ്രതികള്‍ക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇമാം ഉള്‍പ്പെടെ ഏഴുപേര്‍ ഒളിവില്‍ പോയി. ഇമാമിനെ പിടികിട്ടിയെങ്കിലും ഇനി ആറ് പേര്‍ കൂടിയുണ്ട്. എല്ലാവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചുകൊണ്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അഹമ്മദാബാദ് സ്‌ഫോടന കേസുകളിലും ഇയാള്‍ പ്രതിയാണ്. വാഗമണില്‍ 2007 ഡിസംബറിലാണ് പ്രതികള്‍ സിമി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആയുധ പരിശീലന ക്യാമ്പ് നടത്തിയിരുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. സിമി പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനമാണ് മന്‍സാര്‍ ഇമാം നല്‍കിയിരുന്നത്. ഈ പ്രതിയുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി സാക്ഷികള്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha