ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു. കുപ്പംകുറ്റിക്കോല്‍ റോഡിനെതിരായ ജനകീയ സമരം ഇന്ന് വീണ്ടും പുനരാരംഭിക്കും.
250 ഏക്കര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആദ്യ ഘട്ടത്തില്‍ 19 ദിവസത്തെ സമരം മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള പ്രൊപ്പോസലില്‍ വയല്‍ രണ്ടായി വെട്ടി മുറിക്കേണ്ടി വരുമെന്നാണ് സമര സമിതിയുടെ പരാതി. വയല്‍ക്കരയില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് വിപുലമായ സമരപ്രഖ്യാപന യോഗം നടക്കും.
ബദല്‍മാര്‍ഗം തേടി പൊതുമരാമത്ത് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നാണ് സമരസമിതിയുടെ വാദം. സര്‍ക്കാര്‍ കീഴാറ്റൂരുലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സമരസമിതി ആരോപിച്ചു. ഇതിനിടെ സമരം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു. കീഴാറ്റൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തിനിറങ്ങുന്നുണ്ട്. ഇത് പാര്‍ട്ടി നേതൃത്വത്തിനും തലവേദനയാണ്.
https://www.facebook.com/Malayalivartha























