ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുക്കെതിരെയുള്ള സോളാര്‍ മാനഭംഗ കേസ് പിന്‍വലിക്കും; ഐ പി.എസ്. ഉദ്യോഗസ്ഥന്‍ അന്വേഷിച്ചെങ്കിലും പരാതി നിലനില്‍ക്കില്ലെന്ന് കണ്ടെത്തല്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുക്കെതിരെ സരിതാ നായര്‍ നല്‍കിയ മാനഭംഗ പരാതിയിന്‍ മേലുള്ള അന്വേഷണം സര്‍ക്കാര്‍ വേണ്ടെന്നുവച്ചേക്കും.
സരിതയുടെ പരാതിക്ക് വിശ്വാസ്യതയില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതായാണ് സൂചന. പരാതി ലഭിച്ചയുടന്‍ ഒരു ഉന്നത ഐ പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അത്തരമൊരു പരാതി നിലനില്‍ക്കുന്നതല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉയരുന്ന കാലത്ത് അദ്ദേഹം കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്നു. അങ്ങനെയൊരാള്‍ക്കെതിരെ സരിത ഉന്നയിക്കുന്നതുപോലുള്ള ആരോപണം നിലനില്‍ക്കില്ല.
ഉമ്മന്‍ ചാണ്ടിക്കും മറ്റും എതിരായി മാനഭംഗ കേസ് രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിയുടെ നടപടി മന്ത്രിസഭക്കുളളില്‍ പോലും ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണോ എന്ന് മനസിലാക്കാതെ അന്വേഷിക്കാന്‍ പുറപ്പെട്ടത് കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തതുപോലെയായെന്നാണ് പിണറായിക്കെതിരായ വിമര്‍ശനം. മികച്ച ജനപിന്തുണയുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടിയും ആരോപണ വിധേയരായ മറ്റുള്ളവരും. എല്ലാവരും പ്രശസ്തരാണ്. അവര്‍ക്ക് സരിത ആരോപിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തടസങ്ങളുണ്ട്.
ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം നീക്കങ്ങള്‍ക്കെതിരെ സി പി എമ്മിനുള്ളില്‍ നിന്നു തന്നെ അപശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പി.ടി.ചാക്കോ ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. അന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ സഹായിച്ചില്ല. അങ്ങനെയാണ് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉള്ളത്. ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ വെളുക്കെ ചിരിക്കുന്നവര്‍ പോലും അദ്ദേഹത്തിനൊപ്പമില്ല. എല്ലാവര്‍ക്കും ആവശ്യം ഉമ്മന്‍ ചാണ്ടിയുടെ അന്ത്യമാണ്. ഒരു നേതാവ് അവസാനിച്ചാല്‍ അത്രയുമായി എന്ന് കരുതുന്നവരാണ് കോണ്‍ഗ്രസില്‍ ഏറ്റവും അധികമുള്ളത്. കൊച്ചു പുസ്തകം വായിക്കുന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സരിതാ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി സരിതയോട് കാണിച്ച കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നേതാക്കളുമുണ്ട്. എല്ലാം ഉമ്മന്‍ ചാണ്ടിക്ക് അറിയാമെങ്കിലും അദ്ദേഹം നിശബ്ദനാണ്. അതിനിടെ വിവാദങ്ങള്‍ ഉണ്ടാക്കി വിഷയം വഴിതിരിച്ചു വിടരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
സാവധാനം കൂടിയാലോചനകള്‍ക്ക് ശേഷം മതിയായിരുന്നു ഇത്തരം നടപടികളെന്ന അഭിപ്രായമാണ് സി പി എമ്മിലെ ഉന്നത നേതാക്കള്‍ക്കു പോലുമുള്ളത്. നിരവധി നേതാക്കളെ സരിത കരിവാരിയെറിഞ്ഞിട്ടുണ്ട്. അവരൊന്നും സരിതയെ ബലാല്‍സംഗം ചെയ്തതായല്ല ആരോപണം. പകരം തന്നെ ഉപയോഗിച്ചു എന്നാണ് സരിത പറയുന്നത്. ഇത്തരം ഏറ്റുപറച്ചിലുകള്‍ക്ക് എത്ര നാള്‍ ആയുസുണ്ടാകുമെന്ന് നേതാക്കള്‍ തന്നെ സംശയിക്കുന്നു. നാളെ പിണറായിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്നവരുമുണ്ട്. വിഷയമായിരിക്കുന്നത് സരിതയുടെ ക്രെഡിബിലിറ്റി തന്നെയാണ്.
അതിനിടെ കത്തില്‍ പേരെഴുതും എന്ന് സരിത പലരെയും ഭീഷണിപ്പെടുത്തി തുടങ്ങിയതായും കേള്‍ക്കുന്നു. ഇതിനു കാരണം സര്‍ക്കാരിന് സരിതയോടുള്ള പോസിറ്റീവ് മനോഭാവമാണ്. സരിത എഴുതി കൊടുക്കുന്നത് എന്തും അന്വേഷിക്കുമെന്ന അവസ്ഥ വന്നാല്‍ പിന്നെ അവര്‍ക്ക് എന്തും ആകാന്‍ കഴിയും. നിയമമന്ത്രിയും നിയമ സെക്രട്ടറിയും ഇക്കാര്യം ചൂണ്ടി കാണിച്ചതായാണ് വിവരം. സര്‍ക്കാര്‍ സരിതയുടെ കത്തിനു പിന്നാലെ പോയാല്‍ അത് നാണക്കേടിന് ഇടയാക്കും. ആരോപണ വിധേയര്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് ഇരട്ടിനാണക്കേടാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. സരിത ഇതിനകം രണ്ട് കത്തുകള്‍ പിണറായിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ രണ്ടിലും പല പേരുകളും വിഴുങ്ങിയിട്ടുണ്ട്.
ജോസ് കെ മാണിക്കെതിരെ നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തില്‍ പരാതി കളവാണെന് തെളിഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍ അങ്ങനെയൊരു പേര് പറഞ്ഞിട്ടില്ലെന്ന് സരിത തന്നെ പറഞ്ഞു. ഉദ്ദേശിച്ചത് നേടാനാവാതെ വന്നപ്പോഴാണ് സരിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പഞ്ചനക്ഷത്ര മോഡലുകള്‍ക്ക് മുമ്പില്‍ തെരഞടുക്കപ്പെട്ട സര്‍ക്കാര്‍ മുട്ടുമടക്കുന്നതെന്തിനാണെന്നാണ് ആര്‍ക്കും മനസിലാകാത്തത്. ഏതായാലും മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല.
https://www.facebook.com/Malayalivartha























