Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..

പലചരക്ക് കടക്കാരനോട് 50 രൂപ കടം വാങ്ങിയ ശശി മദ്രാസിലേക്ക് കള്ളവണ്ടി കയറിയതെന്തിന് ? 

24 OCTOBER 2017 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

കോഴിക്കോടിനടുത്തുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച ശശി, മലയാളസിനിമയുടെ തലതൊട്ടപ്പനായ ഐ.വി ശശിയായി മാറിയത് സിനിമയെ വെല്ലുന്ന കഥയാണ്. അച്ഛനെ പണ്ടേ പേടിയായിരുന്നു കുഞ്ഞ് ശശിക്ക്. അമ്മയോടായിരുന്നു ശശിക്ക് അടുപ്പം. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായി. അതിനിടയില്‍ ശശിയും പെട്ടു. പൊലീസ് കേസായി. അച്ഛനെ വിളിച്ചുകൊണ്ടുവരാതെ കോളജില്‍ വരണ്ടെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചു. അതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ശശി കുഴഞ്ഞു. അച്ഛന്‍ സംഭവം അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. 

എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോകാന്‍ തീരുമാനിച്ചു. പക്ഷെ, കയ്യില്‍ പണമില്ല. വീട്ടിലേക്ക് പതിവായി സാധനങ്ങള്‍ വാങ്ങിയിരുന്ന പലചരക്ക് കടക്കാരനില്‍ നിന്ന് 50 രൂപ കടം വാങ്ങി. വീട്ടുകാരെ അറിയാവുന്നത് കൊണ്ട് കടക്കാരന്‍ പണം നല്‍കി. എങ്ങോട്ട് പോകണമെന്ന് ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുമ്പോഴാണ് ബന്ധുവായ കൊന്നനാട്ട് മദ്രാസിലുള്ള കാര്യം ഓര്‍മവന്നത്. അദ്ദേഹം അന്ന് സിനിമയില്‍ അറിയപ്പെടുന്ന ആര്‍ട്ട് ഡയറക്ടറാണ്. കോഴിക്കോട് നിന്ന് മദ്രാസിലേക്ക് കള്ളവണ്ടി കയറി. മദ്രാസിലെ ഏതോ സിനിമാ സ്റ്റുഡിയോയില്‍ കൊന്നനാട്ടിനെ തേടി ചെന്നെങ്കിലും സെക്യൂരിറ്റി ഓടിച്ചു. പക്ഷെ, അദ്ദേഹം ഗേറ്റിന് മുന്നില്‍ നിന്നു. കുറേക്കഴിഞ്ഞ് ഒരാള്‍ വന്ന് ഗേറ്റിന് മുന്നില്‍ നിന്നവരെയെല്ലാം അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഏതോ തമിഴ് സിനിമയിലെ ക്രൗഡ് സീനില്‍ നില്‍ക്കാനായിരുന്നു ശശിയേയും മറ്റുള്ളവരേയും കൂട്ടിക്കൊണ്ട് പോയത്. അങ്ങനെ കൊന്നനാട്ടിനെ തേടിച്ചെന്ന ശശി ശിവാജിഗണേഷന്‍ നായകനായ ആ സിനിമയില്‍ മുഖം കാണിച്ചു എന്നത് കാലത്തിന്റെ കളിയായിരുന്നു. 

കൊന്നനാട്ടിനെ കണ്ടെത്താനാവാതെ മദ്രാസില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ശശി എന്ന യുവാവ് ഒരു പൈപ്പിന്‍ ചുവട്ടില്‍ കുഴഞ്ഞുവീണു. ഏതോ ഒരു സ്ത്രീ അദ്ദേത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആഹാരവും താമസസൗകര്യവും നല്‍കി. അവരൊരു അഭിസാരികയായിരുന്നെന്ന് പിന്നീട് ശശി തിരിച്ചറിഞ്ഞു. എങ്കിലും അവര്‍ കാട്ടിയ ദയയ്ക്ക് നന്ദി പറഞ്ഞു. ഇതിനിടെ യാത്ര കഴിഞ്ഞ് മദ്രാസിലെത്തിയ കൊന്നനാട്ടിനെ കണ്ടെത്തി. പക്ഷെ, അദ്ദേഹം വഴക്ക് പറഞ്ഞു. വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് ശശിയുടെ വീട്ടില്‍ അറിയിച്ച ശേഷം കൂടെ നിര്‍ത്തി. കുറേ സിനിമകളില്‍ കൊന്നനാട്ടിനൊപ്പം ജോലി ചെയ്ത ശേഷം സ്വതന്ത്രമായി കലാസംവിധാനം നിര്‍വഹിച്ചു. 1976ല്‍ അനുഭവം എന്ന സിനിമയ്ക്ക് മികച്ച ആര്‍ട് ഡയറക്ടറിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി. പിന്നീട് സംവിധായകനായി... മലയാളസിനിമയുടെ തലതൊട്ടപ്പനായി. ഒരു കാലത്ത്  ഒരേസമയം രണ്ട് മൂന്നും സിനിമകള്‍ വരെ സംവിധാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (19 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (27 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (39 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (53 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (11 hours ago)

Malayali Vartha Recommends