എന്‍.എസ്.എസ് സ്വന്തം ക്ഷേത്രങ്ങളില്‍ സമുദായ അംഗങ്ങളെ ശാന്തിക്കാരാക്കുന്നു; അബ്രാഹ്മണ ശാന്തി നിയമനം: വിശ്വഹിന്ദുപരിഷത്തിനും ആര്‍.എസ്.എസിനും ഇരട്ടത്താപ്പ്

ഹിന്ദുഐക്യത്തിനും ഏകീകരണത്തിനും വേണ്ടി വാദിക്കുന്ന വിശ്വഹിന്ദുപരിഷത്തിനും ആര്‍.എസ്.എസിനും അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരി നിയമിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പ്. ക്ഷേത്രസംരക്ഷണ സമിതിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും പ്രമുഖ അമ്പലങ്ങളില്‍ അബ്രാഹ്മണരെ അടുപ്പിക്കാറില്ല. എണറാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ കഴകത്തിന് പോലും പിന്നോക്ക വിഭാഗക്കാരെ നിയമിച്ചിട്ടില്ല. വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രസംരക്ഷണ സമിതിയും പ്രധാനക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ അടുപ്പിക്കാറില്ല. അപ്രധാന ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാരായ ശാന്തിക്കാരെയും മറ്റും പേരിന് വേണ്ടി നിയമിക്കും. എന്നിട്ട് ഇക്കാര്യം മാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.
സംസ്ഥാനത്തെ ആദ്യകാല ആര്‍.എസ്.എസ് പ്രചാരകനായ മാധവ്ജി അബ്രാഹ്മണരെ തന്ത്രികവിദ്യ പഠിപ്പിക്കാനായി മുപ്പത് വര്‍ഷംമുമ്പ് ആലുവ വെളിയത്ത് നാട്ടില്‍ തന്ത്രവിദ്യാപീഠം സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് അവിടെയൊരു അബ്രാഹ്മണന് പ്രവേശനം നല്‍കിയത്. ഹൈന്ദവ സംഘടനകളുടെ തലപ്പത്തുള്ള സവര്‍ണ്ണരുടെ മേല്‍ക്കോയ്മാ മനോഭാവം വ്യക്തമാക്കുന്ന കാര്യമാണിത്. സാധാരണ അബ്രാഹ്മണര്‍ ശാന്തിക്കാരായി വരുന്നതിനെ എതിര്‍ത്തിരുന്ന നായര്‍ സമുദായം അടുത്തകാലത്തായി നിലപാട് മാറ്റി. സമുദായത്തിന്റെ കീഴില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. അവിടങ്ങളില്‍ ബ്രാഹ്മണരായിരുന്നു ശാന്തിവേല ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സ്വന്തംസമുദായത്തിലുള്ളവരെ ശാന്തിക്കാരാക്കി നിയമിച്ചു തുടങ്ങി.
സമുദായ അംഗങ്ങളെ ശാന്തിപ്പണിയും താന്ത്രികവിദ്യയും പഠിപ്പിക്കാനായി എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ ശ്രീപത്മനാഭ തന്ത്രിവിദ്യാപീഠം എന്ന സ്ഥാപനം ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ചു. ഒരു വര്‍ഷത്തെ പൂജാ കോഴ്‌സും രണ്ട് കൊല്ലത്തെ തന്ത്രി കോഴ്‌സുമാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ തങ്ങളുടെ അമ്പലങ്ങളില്‍ നിയമിക്കുന്നുണ്ട്. ഇതെല്ലാം ഹൈന്ദവ സമുദായങ്ങളിലുണ്ടായ മാറ്റമാണ് വ്യക്തമാക്കുന്നത്. പക്ഷെ, യോഗക്ഷേമസഭ ഇപ്പോഴും അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നതിന് എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെ പോലുള്ളവര്‍ അബ്രാഹ്മണരെ ശാന്തിക്കാരാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
https://www.facebook.com/Malayalivartha























