ഒരു വര്‍ഷത്തെ കാരാഗ്രഹവാസത്തില്‍ നിന്നും മോചനം: സൊമാലിയന്‍ കൊള്ളക്കാര്‍ തടവിലാക്കിയ മലയാളികളെ മോചിപ്പിച്ചു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിച്ചു. റോയല്‍ ഗ്രേസ് എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലിലെ ജീവനക്കാരായ ഒറ്റപ്പാലം സ്വദേശി മിഥുന്‍, ഇരിങ്ങാലക്കുട സ്വദേശി സ്റ്റാന്‍ലി വിന്‍സെന്റ്,പത്തനം തിട്ട സ്വദേശി ഡിബിന്‍ ഡേവിഡ്,ചടയമംഗലം സ്വദേശി മനേഷ് മോഹന്‍,തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. പ്രവാസികാര്യ വകുപ്പ് മുന്‍കയ്യെടുത്ത് കപ്പല്‍ ഉടമയുമായി ബന്ധപ്പെട്ട് കൊള്ളക്കാര്‍ ആവശ്യപ്പെട്ട 17 ലക്ഷം ഡോളര്‍ നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ കൊള്ളക്കാരുടെ പിടിയിലായിട്ട്. ഒമാനില്‍ എത്തുന്ന ഇവരെ സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന്റ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha