ജനങ്ങള്‍ക്ക് ആശ്വാസമായി, ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി നഗരസഭ കയറിയിറങ്ങേണ്ട. വീട്ടിലിരുന്നും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാം. നഗരസഭ ഭരണസമിതി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബര്‍ 18ന് ഈ പുതിയ സംവിധാനം നിലവില്‍വരും.
നഗരസഭയുടെ വെബ്‌സൈറ്റില്‍ കാണുന്ന ബെര്‍ത്ത് ആന്‍ഡ് ഡെത്ത് എന്ന നിര്‍ദ്ദിഷ്ട ഓപ്ഷനിലൂടെ അനായാസം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഇതോടെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമുള്ളവര്‍ മാത്രം ഇനി നഗരസഭയില്‍ എത്തിയാല്‍ മതി. ദിവസേന നൂറുകണക്കിന് ആളുകളാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി നഗരസഭയിലെത്തുന്നത്. അപേക്ഷയുമായി മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നവര്‍ ഒട്ടനവധിയാണ്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഈ വിഭാഗത്തില്‍ ജോലിനോക്കുന്ന 26 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മറ്റു വിഭാഗങ്ങളിലേക്ക് വിന്യസിക്കാനും സാധിക്കും.
ആദ്യഘട്ടം 1995 മുതല്‍
1995ന് ശേഷമുള്ള ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ആദ്യ ഘട്ടത്തില്‍ ഈ കാലയളവിലുള്ള ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനായി ലഭ്യമാകുക. ഒരു ലക്ഷത്തോളം വരുന്ന ഈ വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്ന് ഓണ്‍ലൈനാക്കുകയാണ്
രണ്ടാം ഘട്ടമെന്ന നിലയില്‍ 1970 മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാകും. ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. 2005 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ 2015 ഓടെ ഓണ്‍ലൈനാക്കിയിരുന്നു
ഒരു ലക്ഷത്തോളമുള്ള വിവരങ്ങള്‍ നവംബര്‍ 18 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പരിധില്‍ കൊണ്ടു വരും
നഗരസഭയില്‍ ഒരു കൂട്ടം ജീവനക്കാര്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha
























