Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

തിരുവനന്തപുരം റേഞ്ച് ഐ.ജിയാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വെട്ടിലായി ഐ.ജി.; മദ്യപിച്ച് പോലീസ് പിടികൂടിയ ഐ.ജി. സി പി എം തിരുവനന്തപുരം ജില്ലാ പ്രമുഖന്റെ സ്വന്തം ആള്‍ 

28 OCTOBER 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

മദ്യപിച്ച് പോലീസ് പിടികൂടിയ ഐ.ജി. സി പി എം തിരുവനന്തപുരം ജില്ലാ പ്രമുഖന്റെ സ്വന്തം ആള്‍. ഐ.ജി. ജയരാജനെ തിരുവനന്തപുരം റേഞ്ച് ഐ.ജിയാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹത്തെ പിടികൂടിയത്.

ഐ ജി ജയരാജനെ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിപ്പിച്ച് ശാസിച്ചിരുന്നു. അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാണ് ലോക് നാഥ് ബഹ്‌റ നല്‍കിയ ശുപാര്‍ശ. എന്നാല്‍ സസ്‌പെന്റ് ചെയ്യുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. പകരം ക്രൈംബ്രാഞ്ചില്‍ നിന്നും മാറ്റി അപ്രധാനമായ തസ്തിക നല്‍കും. അദ്ദേഹം നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.ആയിരുന്നു. അവിടെ നിന്നാണ് ഇന്റലിജന്‍സ് ഐ.ജിയായി മാറ്റിയത്. കമ്മീഷനിലെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അവിടേക്ക് തന്നെ മാറ്റിയാല്‍ എന്തെന്ന ആലോചനയും സര്‍ക്കാരിനുണ്ട്. 

എന്നാല്‍ ജയരാജന് പൂര്‍ണ പിന്തുണയുമായി സി പി എം ജില്ലാ നേതാവ് രംഗത്തുണ്ട്. ജയരാജന്‍ നെയ്യാറ്റിന്‍കര സ്വദേശിയാണ്. നേതാവും നെയ്യാറ്റിന്‍കര സ്വദേശിയാണ്. നാട്ടുകാരാണെന്ന സ്‌നേഹമാണ് അദ്ദേഹത്തിന് ജയരാജനോടുള്ളത്. ഇടത് സഹയാത്രികനാണ് ജയരാജ്. യു ഡി എഫ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.

അതിനിടെ ജയരാജന്‍ ഉടന്‍ തന്നെ എ ഡി ജി പി യായി പ്രമോഷനാവും. ഇടതു മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം താക്കോല്‍ സ്ഥാനങ്ങളാണ് ജയരാജന് ലഭിച്ചിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ സ്വാധീന ഫലമായാണ്. എന്നാല്‍ അതിലെല്ലാം അദ്ദേഹം അമ്പേ പരാജയമായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സാധാരണ ഇന്റലിജന്‍സ് ഐ.ജി.സ്ഥാനം കണ്‍ഫര്‍ ചെയ്ത ഐ.പി.എസുകാര്‍ക്ക് നല്‍കാറില്ല. അതും ജയരാജന് നല്‍കി. സര്‍ക്കാരിന് അദ്ദേഹത്തോടുള്ള സ്‌നേഹമാണ് പിന്നിലെ കാരണം.യു ഡി എഫ് കാലത്ത് ഐ.ജി. ടി. ജെ ജോസിനെ ഇതുപോലെ സഹായിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കോപ്പിയടി കേസില്‍ പ്രതിയായി. അതോടെ മുഖ്യധാരയില്‍ നിന്നും പുറത്തായി.

ജയരാജനെ സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ സിപിഎം നേതാവ് ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ശാസന ശിക്ഷാ നടപടിയാണ്. അത് മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബഹ്‌റയോട് ഇക്കാര്യം മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ടെന്നറിയുന്നു. വൈകാതെ മാറ്റം ഉണ്ടാകും.
മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇന്റലിജന്‍സ് ഐ.ജി ജയരാജിനെയും ഡ്രൈവര്‍ സന്തോഷിനെയും കഴിഞ്ഞ ദിവസം വൈകിട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ജയരാജും െ്രെഡവറും അടിച്ചു പൂസായി റോഡിലൂടെ അലക്ഷ്യമായി വണ്ടി ഓടിക്കുകയായിരുന്നു. അപകടഭീഷണി ഉയര്‍ത്തി അഞ്ചല്‍ ഭാഗത്തു കൂടി പൊലീസ് വാഹനം വരുന്ന വിവരം നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. പഴയ പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ച് പൊലീസ് ഈ വാഹനം കൈ കാണിച്ചു നിറുത്തിക്കുകയായിരുന്നു. വാഹനം നിറുത്തിയപ്പോള്‍ ഐ.ജിക്ക് എണീറ്റ് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥ. വാഹനത്തില്‍ ഐ.ജിയാണെന്ന് കൈ കാണിച്ച ഐ.എസ്.ഐക്കും സംഘത്തിനും അറിയില്ലായിരുന്നു. താന്‍ ഐ.ജിയാണെന്ന് ഒരു വിധത്തില്‍ ജയരാജ് പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടി.

അഞ്ചല്‍ പൊലീസ് വിവരം ഉടന്‍ റൂറല്‍ എസ്.പിയെ അറിയിക്കുകയും െ്രെഡവര്‍ സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഐ.ജിയെ പിന്നീട് എസ്.പി യുടെ ഓഫീസിലേക്ക് കൊണ്ടു പോയി. വാഹനം ഓടിച്ചത് എസ്.പിയാണോ ഡ്രൈവറാണോ എന്നതിന് കൃത്യമായ ഉത്തരം അഞ്ചല്‍ പൊലീസ് നല്‍കുന്നില്ല. 

നേരത്തെയും പൊലീസ് സേനയ്ക്ക് ജയരാജ് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്ത് ജനശതാബ്ദി ട്രെയിനില്‍ യാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥിരം ചീത്തപ്പേരുണ്ടാക്കുന്നയാളാണെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ജയരാജിന് സര്‍ക്കാര്‍ ജന്റലിജന്‍സ് ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (19 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends