രാജേശ്വരിയുടെ മൊഴി വിശ്വസിച്ച് അയല്‍ക്കാരന് പോലീസ് സമ്മാനിച്ചത് കാള രാത്രി; ജിഷാ കേസിലെ യഥാര്‍ത്ഥ രക്തസാക്ഷിയാക്കി സാബുവിനെ സമൂഹം മാറ്റിയപ്പോൾ..കണ്ണീരും കൈയുമായി ഒരു കുടുംബം നീറിപ്പുകയുന്നു..

ജിഷ വധക്കേസിലെ മഹസർ സാക്ഷിയായിരുന്നു ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബു. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പു കണ്ടെടുത്തതിന്റെ മഹസർ സാക്ഷിയാണു സാബു. ഇതോടെ സാബുവിന്റെ കഷ്ടകാലമായിരുന്നു. പൊലീസ് അതിക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാൽ കുറ്റം സമ്മതിച്ചിരുന്നില്ല സാബു.
ജിഷ കേസുമായി ബന്ധപ്പെട്ട് അതിക്രൂരമായ മർദ്ദനമാണ് സാബു അന്ന് അനുഭവിച്ചത്. ‘ഈ ശരീരം കൊണ്ടിനി ജോലിയെടുത്തു ജീവിക്കാനാകുമെന്നു തോന്നുന്നില്ല. അത്രയ്ക്കായിരുന്നു ശാരീരിക പീഡനം’ നാലു ദിവസമാണ് പൊലീസ് സാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. പൊലീസ് ക്രൂരമായി മർദിച്ചതായി സാബു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പിന്നീടു വെളിപ്പെടുത്തിയിരുന്നു. ശ്വാസംമുട്ടലും ശരീര വേദനയും അനുഭവപ്പെടുന്നതായി മിക്കപ്പോഴും പറയാറുണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞു. പലപ്പോഴും പൊട്ടിക്കരച്ചിലിലാണ് ഇതവസാനിക്കാറ്. ഈ വേദനയും സഹിച്ച് അധികനാൾ ജീവിക്കാനാകില്ലെന്നും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ ഓർക്കുന്നു.
ജിഷ കേസ്സാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്നും പൊലീസ് പീഡനത്തെത്തുടർന്നുണ്ടായ മാനസീക-ശാരീരിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യക്ക് കാരണമെന്ന് വൃദ്ധ മാതാപിതാക്കള്‍ പറയുന്നു. ഇരിങ്ങോൾ പുത്തൻകുടി മത്തായി-മറിയാമ്മ ദമ്പതികളുടെ മകൻ സാബു വീട്ടിലെ കിടപ്പുമുറിയിൽ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത് ജൂലൈ 29 -നാണ്. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ്, മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നാണ് ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ.
‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വിളിപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന സ്ഥലെത്താല്ലാം അവൻ പോയി. ഒരുമാസത്തോളമായി അവന് നേരാംവണ്ണം പണിക്കുപോകാനുമായില്ല. കല്യാണം കഴിക്കാതെ കുടുംബത്തിന് വേണ്ടി പണിയെടുത്തിരുന്ന അവനെ കണ്ടാൽ രോഗീയാണെന്നേ തോന്നു.
നേരെ എതിർവശത്താണ് ജിഷയുടെ വീട്. ഘാതകൻ ജിഷയെ കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നും മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിക്കുന്ന വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ആരോപിച്ചാണ് അന്വേഷക സംഘം ഇയാളെ നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാക്കിയരുന്നത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് സാബുവിനെയും ഈ പ്രശ്‌നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡിപ്പുറത്ത് നിർത്തി ക്രൂരമായി മർദ്ദിക്കുകയാതിരുന്നെന്നുമാണ് പുറത്തുവന്ന വിവരം.
ജിഷയുടെ കൊലപാതകം വിവാദമായതോടെ സംശയത്തിന്റെ പേരിൽ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ദിവസം ചോദ്യം ചെയ്ത ശേഷം നിരപരാധിയാണെന്നു തെളിഞ്ഞതോടെ വിട്ടയച്ചു. പക്ഷേ, പൊലീസ് അതിക്രൂപമായി മർദ്ദിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സാബു ഇടയ്ക്കു പെയ്ന്റിങ് ജോലിക്കും പോയിരുന്നു. രാത്രി ഓട്ടോയോടിക്കാൻ പോയി പകൽ കിടന്നുറങ്ങുന്നതാണു പതിവ്. ഉച്ചയായിട്ടും ഉണരാതിരുന്നതോടെ മാതാപിതാക്കൾ നോക്കിയപ്പോൾ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























