Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ജാനകിയമ്മയുടെ അവസാന പാട്ട് കേള്‍ക്കാന്‍ രാജ കുടുംബം വരെയെത്തി; സംഗീതത്തിന് വിട നല്‍കിയത് വിശ്വസിക്കാനാവാതെ മലയാളികള്‍ 

29 OCTOBER 2017 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ജാനകിയമ്മ ഇനി പാടില്ലെന്ന തീരുമാനം ഏവരേയും അമ്പരപ്പിച്ചു. മതി വരുവോളം പാടിത്തീര്‍ത്താണ് ജാനകിയമ്മ വേദിയോട് വിട പറഞ്ഞത്. ജാനകിയെന്ന ഗായിക പൊതുവേദിയില്‍ പാടുന്നതാണ് നിര്‍ത്തിയത്. അതേ സമയം ഈ വാര്‍ത്താക്കുറിപ്പ് കണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചു. ജാനകിയമ്മ വിടപറഞ്ഞെന്ന്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അനുശോചന പ്രവാഹങ്ങളായി. പിന്നീടാണ് സത്യം തിരിക്കിയത്. മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ വിവരണമായിരുന്നു അത്. മലയാളിയെ പാട്ടുകളിലൂടെ വിസ്മയിപ്പിച്ച മധുര സ്വരത്തിന്റെ ഉടമയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവര്‍ സംഗീത വേദയില്‍ നിന്ന് വിരമിക്കുകയാണ് ചെയ്തത്.

ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ അതിശയിപ്പിച്ച ഗായിക എസ്. ജാനകി സംഗീത ലോകത്തു നിന്ന് വിരമിക്കുകയാണ്. പ്രായാധിക്യം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ജാനകിയമ്മ എത്തിയത്. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മലയാള ചലച്ചിത്ര സംഗീത ശാഖയുടെ സുവര്‍ണ കാലത്ത് ഏറ്റവുമധികം ഗാനങ്ങള്‍ പാടിയ ഗായികയാണ് എസ്. ജാനകി. 1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ്. ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ്.ജാനകി അവസാനമായി പാടിയത്.

മൈസുരുവിലെ ഹാളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞത് എസ് ജാനകിയുടെ മരണം അറിഞ്ഞായിരുന്നില്ല. മറിച്ച് അവര്‍ ഹര്‍ഷാരവം മുഴക്കിയും കൈവീശിയും സംഗീത ലോകത്തു നിന്നുള്ള ജാനകിയുടെ വിടവാങ്ങല്‍ മധുരതരമാക്കുകയായിരുന്നു. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ ജാനകി തീരുമാനിച്ചത്. വേദിയിലേക്ക് മകന്‍ മുരളീ കൃഷ്ണയുടെ കൈപിടിച്ചാണ് ജാനകി എത്തിയത്. എഴുന്നേറ്റുനിന്നു പുരുഷാരം ഗായികയെ സ്വീകരിച്ചു. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദ ദേവിയും കന്നഡ സിനിമാ താരങ്ങളും പ്രിയഗായികയെ സ്വീകരിക്കാനെത്തിയിരുന്നു.

നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സില്‍ ഞാനുണ്ട്. ഞാന്‍ തൃപ്തയാണ്, എസ്.ജാനകി സദസ്സിനു നേര്‍ക്കു കൈകൂപ്പി. തുടര്‍ന്നു ഗണവദനേ ഗുണസാഗരേ... എന്ന കന്നഡ ഗാനം ആ ചുണ്ടുകളില്‍ നിന്നു പുറത്തേക്കൊഴുകി. സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ... ഉള്‍പ്പെടെയുള്ള മലയാള ഗാനങ്ങളും സംഗീതനിശയില്‍ ഇടംനേടി. സംഗീത സംവിധായകന്‍ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണുവര്‍ധന്‍, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടന്‍ രാജേഷ് തുടങ്ങിയവര്‍ വേദിയിലെത്തി ജാനകിയെ ആദരിച്ചു. 

ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനമെത്തിയത്. പാട്ടു നിര്‍ത്തരുതെന്ന സദസ്സിന്റെ അഭ്യര്‍ത്ഥനയോട്, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന പഴഞ്ചൊല്ല് ജാനകി ഓര്‍മിപ്പിച്ചു. മൈസൂരു മലയാളിയായ മനു ബി.മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരുവും സുവര്‍ണ കര്‍ണാടക കേരള സമാജം ഉത്തര മേഖലയും ചേര്‍ന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്. കഴിഞ്ഞ മൂന്നുദിവസമായി എസ്.ജാനകി മൗനവ്രതത്തിലായിരുന്നു. സംഗീതനിശ ആസ്വദിക്കാനെത്തിയ രാജമാതാവ് പ്രമോദാ ദേവിയോടു കുശലാന്വേഷണം നടത്തി വ്രതം മുറിച്ചു. അതിന് ശേഷമായിരുന്നു പ്രഖ്യാപനം.

തന്റെ സ്ഥാപനത്തിന് എസ്.ജാനകി എന്നു പേരിട്ട മൈസൂരു സ്വദേശി വിവേകിനെ അടുത്തുവിളിച്ചു. എസ്.ജാനകി ഫര്‍ണിച്ചര്‍ ആന്‍ഡ് ടിംപര്‍ എങ്ങനെ പോകുന്നു എന്ന് അന്വേഷിച്ചു. മൈസുരുവില്‍ സംഗീതനിശ സംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ 10 വര്‍ഷമായി വിവേക് ജാനകിയുടെ പിറകേ നടക്കുകയായിരുന്നു. ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞിരുന്ന ജാനകി തന്റെ അവസാനത്തെ സംഗീതപരിപാടി ഈ നഗരത്തില്‍ത്തന്നെയെന്ന് ഒടുവില്‍ തീരുമാനമെടുക്കുകയായിരുന്നു. മൈസൂരു എസ്.ജാനകി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനശേഖരണാര്‍ഥമായിരുന്നു പരിപാടി. സുവര്‍ണ കര്‍ണാടക കേരള സമാജം ഉത്തരമേഖലാ ചെയര്‍മാന്‍ ടി. അനിരുദ്ധന്‍, സെക്രട്ടറി കെ.യു.ഷിജു കൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ കെ.ജയരാജന്‍, സി.പി.പവിത്രന്‍ എന്നിവരും ജാനകിയെ ആദരിച്ചു.

1957 ഏപ്രില്‍ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടു. 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിനു വേണ്ടി കരഞ്ഞു കൊണ്ട് പാടിയെങ്കിലും ആ ചിത്രം പുറത്തു വന്നില്ല. അതേ വര്‍ഷം തന്നെ തമിഴില്‍ 'മഗ്ദലനമറിയം' എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. 1957 എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി. സിനിമയില്‍ വന്ന് ആദ്യ വര്‍ഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളില്‍ പാടിയ റെക്കോര്‍ഡും എസ്.ജാനകിക്കു തന്നെ. സിനിമയില്‍ ഒരു പുതുമുഖത്തിന് ഇത്രയും മികച്ച തുടക്കം ലഭിച്ചത് ലാളിത്യമാര്‍ന്ന, തെളിച്ചമുള്ള ശബ്ദത്തിന്റെ മനോഹാരിത കൊണ്ടു മാത്രമായിരുന്നു.

ആദ്യം എസ്.ജാനകി പാടിയത് തമിഴിലാണ്, പിന്നെ തെലുങ്കിലും തുടര്‍ന്ന് കന്നഡയിലും സിംഹളത്തിലും മലയാളത്തിലും. കേരള ആര്‍ട്‌സിന്റെ ബാനറില്‍ പുറത്തുവന്ന മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനു വേണ്ടി ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍.. കരള്‍ നീറുകയോ എന്‍ വാഴ്‌വില്‍... എന്ന ഗാനമാണ് എസ്.ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ആദ്യ മലയാളഗാനം. മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം എസ്.ജാനകി പാടി. വി.ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, കെ.രാഘവന്‍, ബ്രദര്‍ ലക്ഷ്മണന്‍, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആര്‍.കെ.ശേഖര്‍, പുകഴേന്തി, ജി.ദേവരാജന്‍, എം.എസ്.വിശ്വനാഥന്‍, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാല്‍, പി.എസ്.ദിവാകര്‍, എല്‍.പി.ആര്‍ വര്‍മ, രംഗനാഥന്‍, ശങ്കര്‍ ഗണേശ്, ജിതിന്‍ ശ്യാം, ശ്യാം, ഇളയരാജ, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവരാണവര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (52 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends