Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ചാണ്ടിയും ഫൈസലും... ജനജാഗ്രതാ യാത്ര മുന്നേറുമ്പോള്‍ അണികള്‍ അസംതൃപ്തരെന്ന് റിപ്പോര്‍ട്ട് ; കൊഴിഞ്ഞു പോക്കുണ്ടാകുമെന്ന സംശയത്താല്‍ കരുതലോടെ നേതൃത്വം

30 OCTOBER 2017 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ജനജാഗ്രതാ യാത്ര മുന്നേറുമ്പോള്‍ സംസ്ഥാന ഭരണത്തില്‍ അസ്വസ്ഥരായി സിപിഎം അണികള്‍. ദിലീപിന്റെ അറസ്റ്റോടെയും സോളാര്‍ കേസോടെയും പൊതുവേ ഉയര്‍ന്നു നിന്ന സര്‍ക്കാരിന്റെ ഗ്രാഫ് പൊടുന്നനെയാണ് തകര്‍ന്നു വീണത്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന മട്ടിലുള്ള പ്രധാന ഘടക കക്ഷിയായ സി പി ഐ യുടെ നിലപാടുകള്‍ കൂടിയായപ്പോള്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലായി.

തോമസ് ചാണ്ടിയും കാരാട്ട് ഫൈസലുമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു തന്നെയാണ് സി പി എം അണികളില്‍ ഒരു നല്ല ശതമാനവും വിശ്വസിക്കുന്നത്. അദ്ദേഹം കായല്‍ കൈയേറി എന്ന് തന്നെ അണികള്‍ വിശ്വാസിക്കുന്നത്. അദ്ദേഹം അസാമാന്യനാണെന്നും അവര്‍ക്കറിയാം. തോമസ് ചാണ്ടി വിരല്‍ ഞ്ഞൊടിക്കുന്നതനുസരിച്ചാണ് സി പി എം നേതാക്കള്‍ സഞ്ചരിക്കുന്നതെന്നും അണികള്‍ക്കറിയാം. വന്‍ പ്രതിസന്ധികള്‍ പാര്‍ട്ടി അനുഭവിച്ചിട്ടും തോമസ് ചാണ്ടിയെ പാര്‍ട്ടി സര്‍വാത്മനാ പിന്തുണക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ എന്തെങ്കിലും ഉണ്ടെന്ന് അണികള്‍ കരുതുന്നു.

പിണറായി വിജയന്‍ തോമസ് ചാണ്ടിയെ പിന്തുണക്കില്ലെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. സോളാര്‍ കേസില്‍ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത കത്തില്‍ വരെ മുഖ്യമന്ത്രി കേസെടുത്തപ്പോള്‍ മാധ്യമങ്ങള്‍ തെളിവു സഹിതം മന്ത്രിയുടെ കൈയേറ്റങ്ങളുടെ പേരില്‍ കേസെടുക്കുമെന്നു തന്നെ അണികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല.

അതേ സമയം സി പി ഐ ഗ്ലാമറിലേക്ക് കുതിക്കുകയാണ്. സി പി ഐ മന്ത്രി ചന്ദ്രശേഖരനാണ് കാനത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ വെടിമരുന്നിന് തീ കൊളുത്തിയത്. അത് ആളികത്തുമെന്ന് മന്ത്രിക്കറിയാമായിരുന്നു. ആദ്യം സി പി എമ്മുമായി നേരിട്ട് കൊമ്പുകോര്‍ക്കാതെ മാറി നിന്ന കാനത്തിന് മറ്റൊരു മാര്‍ഗവുമില്ലാതായി. അദ്ദേഹവും റവന്യം മന്ത്രിക്ക് പിന്തുണയുമായെത്തി. അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് എന്തു തന്നെയായാലും സി പി എം നോമിനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ സി പി എമ്മിന്റെ നിലപാടുകള്‍ ആയി മാത്രമേ ജനം അംഗീകരിക്കുകയുള്ളു. ഇതും അണികളെ ക്ഷോഭിപ്പിക്കുന്നു.

കാരാട്ട് റസാഖിന്റെ വാഹനത്തില്‍ കോടിയേരി കയറിയത് സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ പ്രഭവ കേന്ദ്രം സി പി എം തന്നെയാണ്. സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കറിയില്ല കാരാട്ട് റസാഖിന്റെ വണ്ടിയിലാണ് കോടിയേരി കയറിയത്. എന്നാല്‍ അക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതും സി പി എം അണികള്‍ തന്നെയാണ്. അണികള്‍ക്കിടയില്‍ പ്രകടമായ അസംതൃപ്തി തന്നെയാണ് കാരണം.

ദിലീപിനെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും ഉണ്ടായ വിവാദങ്ങളില്‍ യാതൊരു പുരോഗതിയുമില്ലാത്തത് കേസുകള്‍ പറഞ്ഞു തീര്‍ത്തു എന്ന ചിന്തയിലേക്കാണ് അണികളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ദിലീപിനെതിരായ കേസും സോളാര്‍ കേസും കൊട്ടിഘോഷിച്ചാണ് കൊണ്ടുവന്നത്. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണെന്ന് ആലുവയില്‍ യോഗം ചേര്‍ന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സോളാര്‍ മാനഭംഗം അന്വേഷിക്കാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. എന്നിട്ട് അതേ കേസില്‍ സുപ്രീം കോടതി ജഡ്ജിയില്‍ നിയമോപദേശം തേടി. ഇങ്ങനെ വേണ്ടിയിരുന്നെങ്കില്‍ നേരത്തെ നിയമോപദേശം തേടി കൂടായിരുന്നോ എന്നാണ് അണികള്‍ ചോദിക്കുന്നത്.

ചുരുക്കത്തില്‍ സര്‍ക്കാര്‍ കൊടിയ പ്രതിസന്ധികള്‍ നേരിട്ട് എങ്ങനെ മുന്നോട്ടു പോകുമെന്ന അവസ്ഥയിലാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സിപിഐ വല്യേട്ടന്‍ ചമഞ്ഞ് സിപിഎമ്മിനെ വെട്ടിലാക്കി. ഇതെല്ലാം എവിടെ പോയി നില്‍ക്കുമെന്ന് കണ്ടറിയാം. നേരത്തെ പാര്‍ട്ടിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞു പോക്കുണ്ടായപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. കൊഴിഞ്ഞു പോകുന്ന സഖാക്കള്‍ ചെന്നെത്തുന്നത് ബി ജെ പി യിലാണ്. പാര്‍ട്ടി പാവങ്ങളുടേതല്ലെന്ന തിരിച്ചറിവിലാണ് അണികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 minute ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (18 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (31 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (48 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (52 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends